‘ആര്‍എസ്എസിന് ഭരണഘടനയുടെ രൂപീകരണത്തില്‍ ഒരു പങ്കുമില്ല; നിലമ്പൂരിലെ വിജയം ടീം വര്‍ക്കിനു കിട്ടിയ അംഗീകാരം’
തിരുവനന്തപുരം∙ ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കണമെന്ന ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന ഇന്ത്യയുടെ ആത്മാവിനെ ഇല്ലാതാക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read
‘‘ആര്‍എസ്എസിന് ഇന്ത്യന്‍ ഭരണഘടനയുടെ രൂപീകരണത്തില്‍ ഒരു പങ്കുമില്ല. നെഹ്റുവും അംബേദ്ക്കറും ഉള്‍പ്പെടെയുള്ള നേതാക്കളിലൂടെ കോണ്‍ഗ്രസാണ് ഭരണഘടനയ്ക്ക് രൂപം നല്‍കിയത്.
ലോകരാജ്യങ്ങളുടെ ഭരണഘടന പഠിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തിയാണ് അതിന് രൂപം നല്‍കിയത്. മതനിരപേക്ഷതയും സോഷ്യലിസവും ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലഘട്ടത്തിലാണ് ഭരണഘടനയുടെ ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്തത്. അത് ഇന്ത്യന്‍ ഭരണഘടനയുടെ ഹൃദയമാണ്.
ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം, പരമാധികാരം എന്നിവ ഇല്ലാതാക്കാന്‍ ആരു ശ്രമിച്ചാലും കോണ്‍ഗ്രസ് അതിനെ എതിര്‍ത്ത് പരാജയപ്പെടുത്തും.’’ – സണ്ണി ജോസഫ് പറഞ്ഞു.
Also Read
‘‘നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ടീം വര്‍ക്കിനും പ്രവര്‍ത്തകര്‍ക്കും കിട്ടിയ അംഗീകാരമാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ ജനവിധി ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
വരുന്ന തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുള്ള ചൂണ്ടുപലകയാണ് നിലമ്പൂര്‍ തിരഞ്ഞെടുപ്പ് ഫലം. യുഡിഎഫിന്റെ ശാക്തീകരണത്തിനും മടങ്ങിവരവിനും ഈ ഫലം കരുത്തുപകരും.’’ സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
Also Read
‘‘നിലമ്പൂരിലെ പരാജയം എല്‍ഡിഎഫിന് കനത്ത തിരിച്ചടി നല്കി. അവരെയത് കടുത്ത അനൈക്യത്തിലും ആശയക്കുഴപ്പത്തിലുമാക്കി.
ആര്‍എസ്എസ് ബന്ധത്തെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി തുറന്ന് സമ്മതിക്കുകയും മുഖ്യമന്ത്രി നിഷേധിക്കുകയും ചെയ്തെങ്കിലും അതു വിജയിച്ചില്ല. സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ അതിലുള്ള അഭിപ്രായ വ്യത്യാസം പ്രകടമായിരുന്നു.
നിലമ്പൂരിലെ ജനവിധി സര്‍ക്കാരിനെതിരായ വികാരമാണെന്നാണ് സിപിഐയും വിലയിരുത്തിയത്. സര്‍ക്കാര്‍ തെറ്റുതിരുത്തണമെന്നാണ് അവരും അഭിപ്രായപ്പെട്ടത്.
യുഡിഫിന്റെ സമ്പൂര്‍ണ്ണമായ വിജയം ജനങ്ങളുടെതാണ്.’’ – സണ്ണി ജോസഫ് പറഞ്ഞു.
Also Read
‘‘യുഡിഎഫിലേക്ക് ഏതെങ്കിലും പാര്‍ട്ടിയുമായി ചര്‍ച്ച നടത്തുകയോ ക്ഷണിക്കുകയോ ചെയ്തിട്ടില്ല.
ജനകീയ അടിത്തറ വികസിപ്പിക്കുമെന്നാണ് യുഡിഎഫ് വ്യക്തമാക്കിയത്. അതിന് തെളിവാണ് നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലം.
മുന്നണിയുടെ ജനകീയ അടിത്തറ വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരും. എല്‍ഡിഎഫിന്റെ ജനവിരുദ്ധ നയങ്ങളെ എതിര്‍ക്കുന്ന ആര്‍ക്കും ഉചിതസമയത്ത് വ്യക്തവും ശക്തവുമായ നിലപാട് സ്വീകരിക്കാം.
താന്‍ കോണ്‍ഗ്രസിന്റെ പോരാളി മാത്രമാണ്.’’ – സണ്ണി ജോസഫ് ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ജനവിധി ഉള്‍ക്കൊണ്ട് ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

