പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന പരിശോധനകൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്ത്.
കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ ഔദ്യോഗിക എക്സ് (X) അക്കൗണ്ടിലൂടെയാണ് എം.കെ.
സ്റ്റാലിൻ വിഷയത്തിൽ പ്രതികരിച്ചത്. “മുൻ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരെയുള്ള ഇ.ഡി റെയ്ഡുകളെ ശക്തമായി അപലപിക്കുന്നു” എന്ന് അദ്ദേഹം കുറിച്ചു.
പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വെക്കാനും രാഷ്ട്രീയമായി ഒതുക്കാനും കേന്ദ്ര ഏജൻസികളെ ഒരു ആയുധമായി ഉപയോഗിക്കുന്ന പ്രവണത രാജ്യത്ത് വർധിച്ചുവരികയാണെന്നും, ഇത് ജനാധിപത്യപരമായ ഗുരുതരമായ ആശങ്കകൾക്ക് വഴിവെക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടൊപ്പം, പ്രതിപക്ഷ നിരയിലുള്ള ചില നേതാക്കൾ നേരത്തെ ഉയർത്തിയ രാഷ്ട്രീയ വിമർശനങ്ങൾക്കുള്ള മറുപടി കൂടിയാണ് ഈ സംഭവവികാസമെന്നും എം.കെ.
സ്റ്റാലിൻ ഓർമ്മിപ്പിച്ചു. പിണറായി വിജയനെ എന്തുകൊണ്ട് ബിജെപി സർക്കാർ ലക്ഷ്യമിടുന്നില്ല എന്ന് മുൻകാലങ്ങളിൽ ചില കോൺഗ്രസ് നേതാക്കൾ ചോദ്യം ഉന്നയിച്ചിരുന്നു.
ഇത്തരക്കാർ നടത്തിയ ആരോപണങ്ങളുടെ പൊള്ളത്തരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന് പറയുന്നതിലൂടെ, രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നിലപാടുകളെയും പരോക്ഷമായി അദ്ദേഹം വിമർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

