മാസപ്പടി കേസ്ുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനകളിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ഇത്തരത്തിലുള്ള നടപടികൾ കൈക്കൊള്ളാൻ ഇഡി കുറച്ചുനാളായി ആഗ്രഹിക്കുന്നുണ്ടെന്നും, അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഇടപെടലുകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ പരിശോധനകൾ ചിലർക്ക് വലിയ തോതിലുള്ള മനഃസംതൃപ്തി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. പ്രത്യേകിച്ച്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇതിൽ വലിയ സന്തോഷമായിരിക്കും എന്നാണ് മുഖ്യമന്ത്രിയുടെ പരാമർശം.
“എന്തുകൊണ്ട് ഇഡി റെയ്ഡ് ചെയ്യുന്നില്ല. എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് രാഹുൽ ഗാന്ധി ചോദിച്ചതെന്ന് പിണറായി വിജയൻ പറഞ്ഞു.” തങ്ങളുടെ പാർട്ടിക്കാരല്ലാത്ത നേതാക്കൾക്കെതിരെ ഇഡി ഇത്തരത്തിൽ കടന്നുകയറ്റം നടത്തണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം നടപടികൾ കൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി ആവർത്തിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

