പാലക്കാട് വ്യവസായനഗരം പദ്ധതിയുടെ ഭാഗമായി നഗരവികസനത്തിന് മുൻഗണന നൽകുമെന്നും, വിദഗ്ധരുടെ സഹായത്തോടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും രമേഷ് പിഷാരടി എംഎൽഎ പ്രഖ്യാപിച്ചു. പാലക്കാട് പ്രസ് ക്ലബ്ബിൽ നടന്ന മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായനഗരം യാഥാർഥ്യമാകുമ്പോൾ നഗരത്തിലേക്കുണ്ടാകുന്ന ജനസാന്ദ്രത കണക്കിലെടുത്ത് വിപുലമായ വികസന പ്രവർത്തനങ്ങൾക്കാണ് രൂപം നൽകുന്നത്. കൂടാതെ, പാലക്കാടിനെ ഒരു സ്റ്റാർട്ടപ്പ് ഹബ്ബായി ഉയർത്തുന്നതിന്റെ സാധ്യതകളും പരിശോധിക്കും.
ഇതിന്റെ ഭാഗമായി സ്റ്റാർട്ടപ്പ് എക്സിബിഷനുകളും സെമിനാറുകളും സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെഡിക്കൽ കോളേജും ആരോഗ്യമേഖലയും
പാലക്കാട് ഗവ.
മെഡിക്കൽ കോളേജിനെ ആധുനിക ചികിത്സാ സൗകര്യങ്ങളോടെ പൂർണതോതിൽ പ്രവർത്തനസജ്ജമാക്കാൻ സമയബന്ധിതമായ കർമപരിപാടി നടപ്പാക്കും. ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കെ.എ.തുളസി ജില്ലയിൽ നിന്നുള്ള ജനപ്രതിനിധിയായതിനാൽ വികസന പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ സാധിക്കും.
ജില്ലാ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനവും സർക്കാർ ഉറപ്പാക്കും. കാർഷിക മേഖലയും വിദ്യാഭ്യാസവും
നെൽക്കർഷകർ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിന് പ്രഥമ പരിഗണന നൽകും.
നെല്ലുസംഭരണത്തിലെയും വില വിതരണത്തിലെയും തടസ്സങ്ങൾ നീക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകും. ഗവ.
മോയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഡിജിറ്റൈസേഷൻ പദ്ധതി, കാലോചിതമായി പരിഷ്കരിച്ചുകൊണ്ട് മന്ത്രി എൻ.ഷംസുദ്ദീന്റെ കൂടി പങ്കാളിത്തത്തോടെ നടപ്പാക്കും. ഗതാഗതവും അടിസ്ഥാനസൗകര്യവും
നഗരത്തിലെ പ്രധാന ജംക്ഷനുകളെയും റെയിൽവേ സ്റ്റേഷനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള സിറ്റി ബസ് സർവീസ് ആരംഭിക്കുന്നതിനായി കെഎസ്ആർടിസി അധികൃതരുമായി ചർച്ചകൾ നടത്തും.
നഗരത്തിലെ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാൻ വിദഗ്ധരുടെ സഹായത്തോടെ പദ്ധതികൾ ആവിഷ്കരിക്കും. ബൈപാസ് നിർമാണം ഉൾപ്പെടെയുള്ളവ വേഗത്തിലാക്കും.
മറ്റ് പ്രധാന പദ്ധതികൾ
പറമ്പിക്കുളം–ആളിയാർ നദീജല കരാർ വിഷയത്തിൽ സർക്കാർ തലത്തിൽ നയപരമായ ഇടപെടലിന് സമ്മർദം ചെലുത്തും. കൂടാതെ, ജില്ലാ സ്റ്റേഡിയം, ഇൻഡോർ സ്റ്റേഡിയം നിർമാണം, ടൗൺഹാൾ നവീകരണം എന്നിവ പൂർത്തീകരിക്കും.
വി.ടി.ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയം സാംസ്കാരിക പ്രവർത്തനങ്ങൾക്കായി സജ്ജമാക്കും. ടൂറിസം വകുപ്പുമായി സഹകരിച്ച് ഭിന്നശേഷിക്കാർക്കായി പ്രത്യേക ഉല്ലാസകേന്ദ്രം, അനുവദിക്കപ്പെട്ട
രണ്ട് റേഡിയോ സ്റ്റേഷനുകളുടെ പ്രവർത്തനങ്ങൾ, വയോജനക്ഷേമ പദ്ധതികൾ എന്നിവയും മുൻഗണനാ പട്ടികയിലുണ്ട്. മണ്ഡലത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കാനും ജലസേചന സൗകര്യങ്ങൾ കാര്യക്ഷമമാക്കാനും നടപടികൾ സ്വീകരിക്കും.
ജൂൺ ആദ്യവാരത്തോടെ പാലക്കാട് എംഎൽഎ ഓഫിസ് പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

