പുതിയ Pixel ഉൽപ്പന്നങ്ങളുടെ നിരയുമായി ബന്ധപ്പെട്ട് Google പുറത്തിറക്കിയ പരസ്യങ്ങളാണ് ഇപ്പോൾ സാങ്കേതിക ലോകത്ത് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. Google Australia-യുടെ യൂട്യൂബ് പരസ്യങ്ങളിലാണ് ഇതുവരെ വിപണിയിൽ ഇറങ്ങാത്ത ഒരു പുതിയ സ്മാർട്ട് വെയറബിൾ ഉപകരണം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
Pixel 11 ഫോണുകൾ, Pixel Buds Pro 2, Pixel Watch 5 എന്നിവയോടൊപ്പം ഫിറ്റ്ബിറ്റിന് സമാനമായ ഒരു പുതിയ സ്മാർട്ട് വാച്ചും പരസ്യത്തിലെ ചിത്രങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. ഒലീവ്, ഫോഗ് എന്നീ രണ്ട് നിറങ്ങളിൽ കാണപ്പെട്ട
ഈ ഫിറ്റ്നസ് ട്രാക്കറിന് Fitbit Charge 6-മായി നേരിയ സാമ്യമുണ്ട്. എന്നാൽ അതിനേക്കാൾ കൂടുതൽ ഉരുണ്ട
രൂപഘടനയാണ് ഇതിനുള്ളത്. ഇത് വരാനിരിക്കുന്ന Fitbit Charge 7 ആണോ അതോ വരാൻ പോകുന്ന Pixel Watch A series ആണോ എന്നറിയാതെ ആശയക്കുഴപ്പത്തിലാണ് ഉപയോക്താക്കൾ.
പരസ്യം നിർമ്മിച്ചതിൽ AI സാങ്കേതികവിദ്യയുടെ ഉപയോഗം മൂലം സംഭവിച്ച അബദ്ധമാണോ ഇതെന്നും സംശയങ്ങൾ ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന Made by Google ചടങ്ങിലോ പ്രിവ്യൂവിലോ ഇത്തരത്തിലുള്ള പുതിയ ഫിറ്റ്ബിറ്റ് ഉപകരണത്തെക്കുറിച്ച് കമ്പനി യാതൊരു സൂചനയും നൽകിയിരുന്നില്ല.
Trevor Noah-യുടെ അവതരണത്തിൽ നടന്ന ഈ വലിയ ലോഞ്ച് ഇവന്റിൽ അവതരിപ്പിക്കാതെ, പരസ്യത്തിലൂടെ മാത്രം പുതിയ ഉപകരണം പുറത്തുവന്നത് വിചിത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മൂന്ന് വർഷം മുമ്പാണ് Fitbit Charge 6 പുറത്തിറങ്ങിയത്.
പരസ്യത്തിൽ കണ്ട പുതിയ ഉപകരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താൻ ബന്ധപ്പെട്ട
വൃത്തങ്ങളെ സമീപിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രതികരണങ്ങൾക്കായി കാത്തിരിക്കുകയാണ് ടെക് ലോകം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

