തിരുവനന്തപുരം പെരുങ്കടവിള ആങ്കോട് ചേനംകുഴി സ്വദേശി എസ്.എസ്.കിരൺ (24) ആണ് അതീവ ഗുരുതരമായ ജനിതക രോഗത്തെ തുടർന്ന് ചികിത്സാ സഹായം തേടുന്നത്. ഡിസ്കേററ്റോസിസ് കൺജെനീഷ്യാ (Dyskeratosis congenita) എന്ന രോഗാവസ്ഥയിലൂടെയാണ് യുവാവ് കടന്നുപോകുന്നത്.
പത്താം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ രോഗലക്ഷണങ്ങൾ പ്രകടമായിരുന്നെങ്കിലും, ഒരു വർഷം മുൻപ് മെഡിക്കൽ കോളജിൽ നടന്ന വിദഗ്ധ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ജീവൻ നിലനിർത്താൻ അടിയന്തരമായി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് മെഡിക്കൽ ബോർഡിന്റെ നിർദേശം.
രോഗിയുടെ ഇളയ സഹോദരി എസ്.ഗീതു മജ്ജ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കൊച്ചി അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്.
തയ്യൽ തൊഴിലാളിയായ എസ്.സുകേശന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ എസ്.ശുഭകുമാരിയുടെയും മൂത്ത മകനാണ് കിരൺ. ഐടിഐ പഠനം പൂർത്തിയാക്കിയ യുവാവിന് രോഗബാധയെ തുടർന്ന് തുടർപഠനമോ ജോലിയോ സാധ്യമായിട്ടില്ല.
മാതാപിതാക്കളുടെ തുച്ഛമായ വരുമാനം ചികിത്സയ്ക്കായി തികയാത്ത സാഹചര്യത്തിലാണ് കുടുംബം സുമനസ്സുകളുടെ സഹായം അഭ്യർഥിക്കുന്നത്. ഇതുവരെ ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്താലാണ് ചികിത്സ മുന്നോട്ട് കൊണ്ടുപോയത്.
ചികിത്സാ സഹായത്തിനായി ധനലക്ഷ്മി ബാങ്ക് ഉദിയൻകുളങ്ങര ശാഖയിൽ കിരണിന്റെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക സഹായം നൽകാൻ ആഗ്രഹിക്കുന്നവർക്ക് യുപിഐ അക്കൗണ്ട് വഴിയും ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

