എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ മാഞ്ഞാലിയിൽ ശക്തമായ മഴയെത്തുടർന്ന് വീട്ടുമുറ്റത്തെ കിണർ തകർന്നു. കരുമാല്ലൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ മാഞ്ഞാലി വ്യാകുലമാതാ പള്ളിക്ക് സമീപം താമസിക്കുന്ന കുഴുവേലി കെ കെ ആന്റണിയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ അനുഭവപ്പെട്ട കനത്ത മഴയെത്തുടർന്ന് തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.
വലിയ ശബ്ദത്തോടെയാണ് കിണർ തകർന്നതെന്ന് വീട്ടുകാർ വ്യക്തമാക്കി. കോൺക്രീറ്റ് റിംഗുകൾ ഉപയോഗിച്ച് നിർമിച്ച കിണറായിരുന്നു ഇത്.
ഈ കുടുംബത്തിന്റെ ഏക ശുദ്ധജല സ്രോതസ്സാണ് ഇതോടെ ഇല്ലാതായത്. പൊതുവഴിയോ പൈപ്പ് കണക്ഷനോ ലഭ്യമല്ലാത്ത സാഹചര്യത്തിൽ, കിണർ തകർന്നത് കുടുംബത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
സംഭവം പഞ്ചായത്ത് അധികൃതരെയും ജനപ്രതിനിധികളെയും അറിയിച്ചിട്ടുണ്ടെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. മഴക്കെടുതിയിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് സർക്കാർ തലത്തിൽ നിന്നും സഹായം ലഭിച്ചാൽ മാത്രമേ പുതിയൊരു കിണർ നിർമിക്കാൻ സാധിക്കൂവെന്നും അവർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

