പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനയിൽ പ്രതിഷേധിച്ചുകൊണ്ട് സിപിഐഎം നേതൃത്വം ശക്തമായ സമരപരിപാടികളിലേക്ക്. ഇതിന്റെ ഭാഗമായി ഡൽഹിയിലെ ഇഡി ആസ്ഥാനമായ പരിവർത്തൻ ഭവനിലേക്ക് മാർച്ച് നടത്തുമെന്ന് പാർട്ടി അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് 2.30-നാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകും.
നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് പാർട്ടി തലത്തിൽ വിമർശനങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് കേന്ദ്ര ഏജൻസിയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നടപടിയുണ്ടായിരിക്കുന്നത്. റെയ്ഡിനെ രാഷ്ട്രീയമായി നേരിടാനാണ് സിപിഐഎം തീരുമാനം.
ബിജെപിയും കോൺഗ്രസും ഒത്തുചേർന്ന് നടത്തുന്ന ആസൂത്രിത നീക്കമാണ് ഈ പരിശോധനയെന്ന് പാർട്ടി നേതാക്കൾ ആരോപിക്കുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഡൽഹി സന്ദർശനവും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയും ഈ ആരോപണങ്ങൾക്ക് ബലമേകുന്നതായി സിപിഐഎം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വസതികൾ ഉൾപ്പെടെ രാജ്യത്തെ പന്ത്രണ്ട് കേന്ദ്രങ്ങളിലാണ് ഒരേസമയം ഇഡി പരിശോധന നടക്കുന്നത്. കൂടാതെ, മുൻ മന്ത്രിയും പിണറായി വിജയന്റെ മകൾ വീണയുടെ ഭർത്താവുമായ പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലും ഇഡി റെയ്ഡ് തുടരുന്നുണ്ട്.
സിഎംആർഎൽ, എക്സാലോജിക് എന്നിവയുമായി ബന്ധപ്പെട്ട ഓഫീസുകളിലും പരിശോധന നടക്കുന്നു.
നേരത്തെ, വീണയെയും സിഎംആർഎൽ കമ്പനി ഡയറക്ടർ ശരൺ എസ് കർത്തയെയും ഇഡി ചോദ്യം ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

