മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന തുടരുന്നു. തിരുവനന്തപുരത്തെ ബേക്കറി ജംക്ഷനിലുള്ള വാടകവീട്ടിലും കണ്ണൂരിലെ വസതിയിലുമാണ് പ്രധാനമായും പരിശോധന നടക്കുന്നത്.
സിഎംആർഎൽ ഓഫീസുകൾ ഉൾപ്പെടെ പത്തിടങ്ങളിലാണ് ഇഡി ഉദ്യോഗസ്ഥർ ഒരേസമയം റെയ്ഡ് നടത്തുന്നത്. ഇതിനുപുറമെ, സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ വസതിയിലും, മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.
ഈ വിഷയത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിഹാസവുമായി പി സി ജോർജ് രംഗത്തെത്തി. “ഒരു കരണത്തടിക്കുന്നവന് മറു കരണം കൂടി കാട്ടി കൊടുക്കണം എന്നു പഠിപ്പിക്കുന്ന പുതിയ നിയമത്തേക്കാൾ എനിക്ക് ഇഷ്ടം കണ്ണിനു പകരം കണ്ണ് പല്ലിനു പകരം പല്ല് എന്നു പഠിപ്പിക്കുന്ന പഴയ നിയമമാണ്.
വിജയനും കുടുംബത്തിനും ആശംസകൾ” എന്നാണ് അദ്ദേഹം കുറിച്ചത്. പി സി ജോർജിന്റെ മകനും ബിജെപി നേതാവുമായ ഷോൺ ജോർജ്, മാസപ്പടി ആരോപണവുമായി ബന്ധപ്പെട്ട് തുടരന്വേഷണം ആവശ്യപ്പെട്ട് കോടതികളിൽ നിയമനടപടികൾ സ്വീകരിച്ചിരുന്നു.
ഹൈക്കോടതിയുടെ നിർണ്ണായക ഉത്തരവിന് പിന്നാലെയാണ് ഇപ്പോൾ ഇഡി നടപടികളിലേക്ക് കടന്നിരിക്കുന്നത്. അതേസമയം, റെയ്ഡിനെതിരെ സിപിഎം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കണ്ണൂരിൽ പി. ജയരാജന്റെ നേതൃത്വത്തിലും കോഴിക്കോട്ട് എം.
മെഹബൂബിന്റെ നേതൃത്വത്തിലും പാർട്ടി പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. ഇത് ബിജെപിയും കോൺഗ്രസും ഒത്തുചേർന്ന് നടത്തുന്ന സംയുക്ത രാഷ്ട്രീയ നീക്കമാണെന്ന് പി.
ജയരാജൻ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

