തിരുവനന്തപുരം: മോഹൻലാൽ അഭിനയിച്ച കെ.എസ്.ആർ.ടി.സിയുടെ പരസ്യചിത്രം പുറത്തിറങ്ങി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മോഹൻലാലാണ് ഒന്നര മിനിറ്റ് നീളുന്ന ചിത്രം പുറത്തിറക്കിയത്.
പ്രിയദർശനാണ് പരസ്യ ചിത്രം സംവിധാനം ചെയ്തത്. തൊടുപുഴയിലായിരുന്നു ചിത്രീകരണം.
കെ.എസ്.ആർ.ടി.സിയിൽ താൻ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയുടെ ഓഡിഷനായി തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് നടത്തിയ ആനവണ്ടി യാത്രകൾ ഓർത്തെടുക്കുന്നതാണ് പ്രമേയം. ‘’യാത്രയുടെ വിരസത മാറ്റാൻ കൂടെയുള്ള യാത്രക്കാരുടെ അനക്കങ്ങളും ഭാവങ്ങളും ശ്രദ്ധിക്കുക എന്നൊരു സ്വഭാവം ഉണ്ടായിരുന്നു.
ഒരുപക്ഷേ അതായിരിക്കാം തന്റെ അഭിനയകലയുടെ ബാലപാഠങ്ങൾ . ആലപ്പുഴയിൽ ഇറങ്ങി, നവോദയയിലേക്ക് നടക്കുമ്പോൾ ആ ബസും, അതിലെ യാത്രക്കാരും തനിക്ക് ആശംസ പറയുന്ന പോലെ തോന്നി.
അഭിനയ പരീക്ഷ കഴിഞ്ഞ് മടങ്ങിയതും പ്രിയപ്പെട്ട ആനവണ്ടിയിൽ തന്നെ.
പോയ ഞാനല്ലായിരുന്നു തിരിച്ചുവന്നത്. എന്റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്റെ ചിന്നം വിളിച്ചെത്തിയ ആനവണ്ടീ നിനക്ക് നന്ദി.
ഇതുപോലുള്ള ശുഭമുഹൂർത്തങ്ങൾ സമ്മാനിക്കാൻ മലയാളിക്കൊപ്പം കെ.എസ്.ആർ.ടി.സി എന്നെന്നും ഉണ്ടാകട്ടെ”- മോഹന്‍ലാല്‍ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

