മാവേലിക്കര ∙ വെട്ടിയാർ ടി.എം. വർഗീസ് മെമ്മോറിയൽ ഹൈസ്കൂൾ, കൈപ്പട്ടൂർ സെന്റ് ജോർജ് മൗണ്ട് ഹൈസ്ക്കൂൾ എന്നിവർ സംയുക്തമായി നടത്തുന്ന അഖില കേരള ഫുട്ബോൾ, ചെസ് ടൂർണമെന്റുകളുടെ പ്രചരണാർത്ഥം ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.
മാങ്കാംകുഴി ജംക്ഷൻ, ഇടപ്പോൺ ജംക്ഷൻ, വെട്ടിയാർ നാലുമുക്ക്, ചുനക്കര കോട്ടമുക്ക് എന്നിവിടങ്ങളിൽ നടത്തിയ ഫ്ലാഷ് മോബിന് രാജേഷ് ബാബു, ദൃശ്യ, കുഞ്ഞുമോൻ, അനന്ദു എന്നീ അധ്യാപകർ നേതൃത്വം നൽകി.
2026 മെയ് 1 മുതൽ 4 വരെ രണ്ട് സ്കൂൾ ഗ്രൗണ്ടുകളിലുമായാണ് മത്സരങ്ങൾ നടക്കുന്നത്. 16 വയസ്സിൽ താഴെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം.
ഫുട്ബോൾ മത്സരങ്ങൾ നയൻസ് (9s) ഫോർമാറ്റിൽ നോക്ക്-ഔട്ട് അടിസ്ഥാനത്തിലായിരിക്കും നടക്കുക.
മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ള സ്കൂൾ ടീമുകൾ ഏപ്രിൽ 25ന് മുൻപായി പേര് റജിസ്റ്റർ ചെയ്യേണ്ടതാണ്. റജിസ്ട്രേഷൻ സൗജന്യമാണ്.
അപേക്ഷിക്കുന്നവർ സ്കൂൾ അധികൃതരുടെ സാക്ഷ്യപത്രവും ഐഡന്റിറ്റി കാർഡും ഹാജരാക്കണം. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീമുകൾക്കും വിദ്യാർഥികൾക്കും മാർ ബസേലിയോസ് മെമ്മോറിയൽ എവർറോളിങ് ട്രോഫി, ക്യാഷ് അവാർഡ് എന്നിവ നൽകും.
കൂടുതൽ വിവരങ്ങൾക്ക്: 9947427574, 8156841204. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

