നൂതനമായ ചികിത്സാ സഹായത്തിനായി സുമനസ്സുകളുടെ കനിവ തേടുകയാണ് നെടുമങ്ങാട് മാലഞ്ചേരിക്കോണം അനു ഭവനിൽ പി.അനു (33). അഞ്ച് വർഷം മുൻപ് വിദേശത്ത് ജോലി ചെയ്യുന്നതിനിടയിൽ നടത്തിയ ആരോഗ്യ പരിശോധനയിലാണ് അദ്ദേഹത്തിന്റെ രണ്ട് വൃക്കകളും തകരാറിലാണെന്ന് വ്യക്തമായത്.
തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി അദ്ദേഹം നാട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു. കഴിഞ്ഞ ഒന്നര വർഷമായി കൃത്യമായി ഡയാലിസിസിന് വിധേയനായി വരികയാണ് അനു.
ആദ്യം പട്ടത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സയെങ്കിലും, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇപ്പോൾ വട്ടപ്പാറയിലെ സ്വകാര്യ ആശുപത്രിയിലാണ് ഡയാലിസിസ് തുടരുന്നത്. ഇതിനകം തന്നെ വലിയൊരു തുക ചികിത്സയ്ക്കായി ചെലവായിക്കഴിഞ്ഞു.
കയ്യിൽ പണമില്ലാത്തതിനാൽ പല ദിവസങ്ങളിലും ഡയാലിസിസ് മുടങ്ങുന്ന ആശങ്കാജനകമായ അവസ്ഥയാണ് നിലവിലുള്ളത്. അനുവിന് വൃക്ക ദാനം ചെയ്യാൻ ഭാര്യ വി.ദിവ്യ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും, ഇതിനാവശ്യമായ മുൻകൂറായുള്ള വൈദ്യപരിശോധനകൾ നടത്താൻ പോലും സാമ്പത്തികമില്ലാത്ത അവസ്ഥയിലാണ് കുടുംബം.
അനുവിന്റെ ജീവൻ രക്ഷിക്കാൻ വൃക്ക മാറ്റിവെക്കൽ മാത്രമാണ് ഏക പോംവഴിയെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. നാല് സെന്റ് ഭൂമിയും ഒരു ചെറിയ വീടുമാണ് ഈ കുടുംബത്തിന്റെ ആകെയുള്ള സമ്പാദ്യം.
അനുവിനും ദിവ്യയ്ക്കും രണ്ട് ആൺമക്കളാണുള്ളത്. ഇതിൽ ഇളയ മകന് (6 വയസ്സ്) ഇടുപ്പെല്ലിന് തേയ്മാനം ഉള്ളതിനാൽ അവനും നിലവിൽ ചികിത്സയിലാണ്.
നിത്യച്ചെലവുകൾക്ക് പോലും വകയില്ലാത്ത ഈ കുടുംബം, കടുത്ത ദുരിതത്തിലാണ് ചികിത്സയ്ക്കായി പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നത്. ഇതുവരെ നാട്ടുകാരുടെ സഹായത്താലാണ് ചികിത്സ മുന്നോട്ട് കൊണ്ടുപോയത്.
ഈ കുടുംബത്തിന് താങ്ങാകാൻ ആഗ്രഹിക്കുന്ന സുമനസ്സുകൾക്കായി നെടുമങ്ങാട് കേരള ഗ്രാമീൺ ബാങ്ക് ശാഖയിൽ പി.അനുവിന്റെ പേരിൽ പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. യുപിഐ അക്കൗണ്ടും അനുവിന്റെ പേരിലാണ് പ്രവർത്തിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

