സംസ്ഥാനത്ത് പിഎസ്സി അംഗങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അംഗങ്ങളുടെ ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും യാതൊരുവിധ കുറവും വരുത്താൻ ആലോചിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകർ പിഎസ്സി അംഗങ്ങളായി മാറുന്നത് തടയേണ്ട അടിയന്തര സാഹചര്യമില്ലെന്നും നിയമസഭയിൽ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സഭയിൽ ജി സുധാകരൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. അതേസമയം, കേരളത്തിലെ പിഎസ്സിയുമായി ബന്ധപ്പെട്ട
ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. പിഎസ്സിക്കെതിരെ മാത്രം ഡിജിപിക്ക് 180 പരാതികളാണ് ലഭിച്ചിട്ടുള്ളത്.
ഈ ക്രമക്കേടുകളിൽ പിഎസ്സി ചെയർമാനും മറ്റ് അംഗങ്ങൾക്കും എന്തെങ്കിലും തരത്തിലുള്ള പങ്കുണ്ടോയെന്ന കാര്യം ഗൗരവമായി അന്വേഷിച്ചുവരികയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

