2025 സെപ്റ്റംബർ മാസം യമഹ മോട്ടോർ ഇന്ത്യയ്ക്ക് മികച്ച നേട്ടങ്ങളുടെ കാലമായിരുന്നു. പുതിയ നികുതി പരിഷ്കാരങ്ങളും ഉത്സവ സീസണും കാരണം ഇരുചക്ര വാഹന വിപണിയിലുണ്ടായ ഉണർവിൽ യമഹയും ശ്രദ്ധേയമായ വിൽപ്പന വളർച്ച കൈവരിച്ചു.
2025 സെപ്റ്റംബറിൽ 73,307 യൂണിറ്റുകളാണ് കമ്പനി ആകെ വിറ്റഴിച്ചത്. 2024 സെപ്റ്റംബറിലെ 66,705 യൂണിറ്റുകളെ അപേക്ഷിച്ച് 9.90 ശതമാനത്തിന്റെ ശക്തമായ വാർഷിക വളർച്ചയാണിത്.
2025 ഓഗസ്റ്റിലെ 60,413 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 21.34 ശതമാനം പ്രതിമാസ വർധനവും രേഖപ്പെടുത്തി. വിൽപ്പനയിൽ തരംഗമായി സ്കൂട്ടറുകളും പ്രീമിയം ബൈക്കുകളും യമഹയുടെ വിൽപ്പന കണക്കുകളിൽ സ്കൂട്ടറുകളും പ്രീമിയം ബൈക്കുകളുമാണ് മുന്നിട്ടുനിൽക്കുന്നത്.
യമഹ റേ ZR (RayZR) സ്കൂട്ടർ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി സ്ഥാനം നിലനിർത്തി. മുൻവർഷത്തെ അപേക്ഷിച്ച് 64.91% എന്ന വമ്പൻ വളർച്ചയോടെ 27,280 യൂണിറ്റുകളാണ് സെപ്റ്റംബറിൽ നിരത്തിലിറങ്ങിയത്.
ഇത് യമഹയുടെ ആകെ വിൽപ്പനയുടെ 37.21 ശതമാനമാണ്. 16,137 യൂണിറ്റുകളുടെ വിൽപ്പനയുമായി FZ സീരീസ് രണ്ടാം സ്ഥാനത്തും മികച്ച പ്രകടനം കാഴ്ചവെച്ചു.
18.51% ആയിരുന്നു വാർഷിക വളർച്ച. 11,695 യൂണിറ്റുകൾ വിറ്റഴിച്ച MT-15, വാർഷിക കണക്കിൽ നേരിയ ഇടിവ് (-4.81%) രേഖപ്പെടുത്തിയെങ്കിലും, പ്രതിമാസ വിൽപ്പനയിൽ 10.20% വർധന നേടി.
യമഹയുടെ ഫ്ലാഗ്ഷിപ്പ് സ്പോർട്സ് ബൈക്കായ R15-ന്റെ 9,329 യൂണിറ്റുകൾ വിറ്റുപോയി. വാർഷികമായി ഇടിവുണ്ടായെങ്കിലും പ്രതിമാസ വിൽപ്പനയിൽ 23.91% എന്ന മികച്ച മുന്നേറ്റം നടത്താൻ R15-നായി.
പ്രീമിയം മാക്സി-സ്കൂട്ടറായ എയറോക്സ് 155 ആകർഷകമായ പ്രകടനമാണ് കാഴ്ചവെച്ചത്. 35.43% വാർഷിക വളർച്ചയോടെ 2,901 യൂണിറ്റുകൾ വിറ്റു.
ഫാസിനോ സ്കൂട്ടറിന്റെ വിൽപ്പന 5,955 യൂണിറ്റായിരുന്നെങ്കിലും പ്രതിമാസ കണക്കിൽ 22.81% എന്ന മികച്ച തിരിച്ചുവരവ് നടത്തി. പ്രീമിയം ബൈക്കുകളായ R3, MT-03 എന്നിവയുടെ 10 യൂണിറ്റുകളാണ് വിറ്റത്.
2025 ഓഗസ്റ്റിൽ നാല് യൂണിറ്റുകൾ മാത്രം വിറ്റ സ്ഥാനത്തുനിന്നും 150 ശതമാനത്തിന്റെ പ്രതിമാസ വളർച്ചയാണ് ഈ മോഡലുകൾ നേടിയത്. 2025-ലെ മൂന്നാം പാദത്തിലും (ജൂലൈ-സെപ്റ്റംബർ) യമഹ മികച്ച പ്രകടനം തുടർന്നു.
ഈ കാലയളവിൽ 1,84,085 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്, ഇത് മുൻവർഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് 0.72% കൂടുതലാണ്. റേ ZR (64,372 യൂണിറ്റ്), FZ സീരീസ് (41,570 യൂണിറ്റ്) എന്നിവ യഥാക്രമം 35.53%, 12.86% വളർച്ചയോടെ പാദത്തിലെ താരങ്ങളായി.
അതേസമയം, ഫാസിനോയുടെ വിൽപ്പനയിൽ 50.25% ഇടിവ് രേഖപ്പെടുത്തി. വിപണിയിലെ മുന്നേറ്റം തുടരുന്നതിന്റെ ഭാഗമായി പുതിയ മോഡലുകൾ അവതരിപ്പിക്കാനും യമഹയ്ക്ക് പദ്ധതിയുണ്ട്.
കമ്പനിയുടെ XSR155 ബൈക്ക് അടുത്തിടെ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് ബൈക്കിന്റെ ലോഞ്ച് ഉടൻ ഉണ്ടാകുമെന്ന സൂചനയാണ് നൽകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

