മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയ വെളിപ്പെടുത്തലിൽ കടുത്ത പ്രതികരണവുമായി സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ രംഗത്ത്. ഗ്യാനേഷ് കുമാറിന് നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടത്താൻ കഴിയുമെന്ന് ഇനിയും ആരെങ്കിലും ചിന്തിക്കുന്നുണ്ടോ എന്നാണ് അഭിജീത് ദിപ്കെയുടെ ചോദ്യം.
ഗ്യാനേഷ് കുമാർ രാജി വച്ചേ മതിയാകൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർവീസിൽ ഇരിക്കെ 2016ൽ ദില്ലി വിമാന യാത്രയ്ക്കിടെയായിരുന്നു ഈ സംഭവം.
‘ബിജെപി ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചുകൂടെ’ എന്ന് ഗ്യാനേഷ് കുമാർ തന്നോട് ചോദിച്ചെന്നും, ജയിച്ചാൽ കേന്ദ്രമന്ത്രിയാകാമെന്ന് വാഗ്ദാനം ചെയ്തെന്നുമാണ് ജിജി തോംസണ് വെളിപ്പെടുത്തിയത്. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് താൻ മറുപടി നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
ഗ്യാനേഷ് കുമാർ അല്ലല്ലോ ഈ ഓഫർ വെക്കേണ്ടതെന്നും അദ്ദേഹത്തിന്റെ ഈ നീക്കം തന്നെ അത്ഭുതപ്പെടുത്തിയെന്നും ജിജി തോംസൺ കൂട്ടിച്ചേർത്തു. അതേസമയം, ഗ്യാനേഷ് കുമാർ ജിജി തോംസണെ പാർട്ടിയിലേക്ക് ക്ഷണിച്ചതിനെ വിമർശിച്ച് കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും രംഗത്തെത്തി.
സോഷ്യൽ മീഡിയയിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ആദ്യം ഗ്യാനേഷ് കുമാറിനെ ആളുകളെ ചേർക്കാൻ ഉപയോഗിച്ചു.
പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് അദ്ദേഹത്തെ അമ്പയറാക്കി തെരഞ്ഞെടുപ്പുകളിൽ മാച്ച് ഫിക്സിംഗ് ചുമതല ഏൽപ്പിച്ചെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

