തിരുവനന്തപുരം: സിഎംആർഎൽ എം.ഡി ശശിധരൻ കർത്തയുടെ ഡയറിയിലെ വിവരങ്ങൾ പുറത്തുവന്നതുമായി ബന്ധപ്പെട്ട് ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാർട്ടി വൈസ് പ്രസിഡൻറ് ഷോൺ ജോർജ് ചില പേരുകൾ പരസ്യപ്പെടുത്തിയതിനെത്തുടർന്ന് മുതിർന്ന നേതാവ് വി.മുരളീധരൻ വിവാദത്തിൻ്റെ നിഴലിലായതാണ് ഇപ്പോഴത്തെ പോരിന് കാരണം.
ഡയറിയിലെ വിവരങ്ങൾ പുറത്തുവന്നിട്ടും ഭരണപക്ഷമായ സിപിഐഎമ്മിൻ്റെ ഭാഗത്തുനിന്ന് കാര്യമായ പ്രതിഷേധങ്ങളൊന്നും ഉണ്ടാകുന്നില്ലെന്നത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖരുടെ പേരുകൾ പുറത്തുവന്നിട്ടും കോൺഗ്രസ് നേതൃത്വവും ഇക്കാര്യത്തിൽ മൗനം തുടരുകയാണ്.
മാസപ്പടി കേസിൽ പരാതിക്കാരൻ കൂടിയായ ഷോൺ ജോർജ്, സിപിഐഎമ്മിനെ കൂടുതൽ പ്രതിസന്ധിയിലാക്കാനാണ് ശശിധരൻ കർത്തയുടെ രേഖകൾ പുറത്തുവിട്ടതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

