ഡല്‍ഹി: ബിഹാറിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉത്തരം മുട്ടുമ്പോള്‍ സര്‍ക്കാര്‍ പൊലീസിനെ ആയുധമാക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് പകരം ലാത്തിയും ജലപീരങ്കിയും പ്രയോഗിക്കുകയാണെന്നും അദ്ദേഹം എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ ആരോപിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായ അഞ്ചു വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന എന്എസ്യുഐ ആരോപണം പങ്കുവെച്ചാണ് രാഹുല്‍ ഗാന്ധി സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.
ബിഹാറിലെ വിദ്യാര്‍ഥികള്‍ക്ക് ഭരണകൂടത്തോട് വളരെ വ്യക്തമായ ചോദ്യങ്ങളാണ് ചോദിക്കാനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നിയമന പരീക്ഷകളില്‍ എന്തുകൊണ്ടാണ് നിരന്തരം ക്രമക്കേടുകള്‍ ഉണ്ടാകുന്നത് എന്നും ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച ഗുരുതരമായ ആരോപണങ്ങളില്‍ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്തെ യുവജനങ്ങളുടെ ഭാവിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

