ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് അവകാശപ്പെടുന്ന ഡീടോക്സ് ജ്യൂസുകളും ഔഷധ പാനീയങ്ങളും വിപണിയിൽ വ്യാപകമായി ലഭ്യമാണ്. എന്നാൽ കുടലിന്റെയും ദഹനവ്യവസ്ഥയുടെയും ആരോഗ്യത്തിന് ഇത്തരം ഡീടോക്സ് ഭക്ഷണങ്ങളോ പാനീയങ്ങളോ ആവശ്യമില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.
സ്ഥിരതയുള്ള നല്ല ശീലങ്ങളും സമീകൃതാഹാരവുമാണ് ദഹനാരോഗ്യം സുഗമമായി നിലനിർത്താൻ ഏറ്റവും അത്യാവശ്യമായിട്ടുള്ളത്. ദഹനവ്യവസ്ഥയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്ന പ്രധാനപ്പെട്ട
മൂന്ന് കാര്യങ്ങൾ താഴെ പറയുന്നവയാണ്. 1.
ഫൈബർ അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തുക
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, സീഡ്സ് എന്നിവയിൽ നിന്ന് ശരീരത്തിന് ആവശ്യമായ ഫൈബർ കണ്ടെത്താനാകും. സ്ത്രീകൾക്ക് പ്രതിദിനം 25 ഗ്രാം ഫൈബറും പുരുഷന്മാർക്ക് 38 ഗ്രാം ഫൈബറുമാണ് പൊതുവെ ആവശ്യമായി വരുന്നത്.
എന്നാൽ ഭൂരിഭാഗം ആളുകളും ഇതിന്റെ പകുതി അളവ് മാത്രമാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. ഇത് പിന്നീട് വിവിധ തരത്തിലുള്ള ദഹനപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.
2. പുളിപ്പിച്ച ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക
കുടലിന്റെ ആരോഗ്യം കൃത്യമായി സംരക്ഷിക്കുന്നതിന് ഫെർമെന്റ് ചെയ്ത അഥവാ പുളിപ്പിച്ച ഭക്ഷണങ്ങൾ പ്രതിദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്.
ഇതിനായി തൈര്, മോര് തുടങ്ങിയവ ഡയറ്റിൽ പതിവായി ഉൾപ്പെടുത്താവുന്നതാണ്. ഇത് ദഹനവ്യവസ്ഥയെ സഹായിക്കുകയും കുടലിലെ മൈക്രോബയോം വൈവിധ്യപൂർണ്ണമാക്കാൻ പിന്തുണ നൽകുകയും ചെയ്യുന്നു.
3. ദിവസവും നടക്കുക
ദഹനാരോഗ്യം സ്വാഭാവികമായി വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും ലളിതമായ വഴികളിൽ ഒന്നാണ് നടക്കുന്നത്.
ശാരീരികമായി വ്യായാമം ചെയ്യുമ്പോഴും നടക്കുമ്പോഴും കുടലിലെ ചലനങ്ങൾ ഉത്തേജിക്കപ്പെടുകയും അതുവഴി ദഹനപ്രക്രിയ വേഗത്തിലാവുകയും ചെയ്യുന്നു. പ്രത്യേകിച്ചും മലബന്ധം പോലുള്ള പ്രശ്നങ്ങൾ നേരിടുന്നവർക്ക് ദിവസവുമുള്ള നടത്തം ഏറെ ആശ്വാസകരമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

