റായ്പൂരില് നടന്ന സിംബാബ്വെക്കെതിരായ വനിതാ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില് ഇന്ത്യക്ക് ആവേശകരമായ വിജയം. പുതിയ ക്യാപ്റ്റന് സ്മൃതി മന്ദാനയുടെ നേതൃത്വത്തിലുള്ള ആദ്യ മത്സരത്തില് നാല് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ നിശ്ചിത 20 ഓവറില് 5 വിക്കറ്റ് നഷ്ടത്തില് 114 റണ്സാണ് എടുത്തത്. സിംബാബ്വെ നിരയില് ഓപ്പണര് കെലിസ് ൻധ്ലോവ് (42), ഷര്നെ മയേഴ്സ് (33 പന്തില് 43*), മോഡെസ്റ്റർ മൂപചാക്വ (16) എന്നിവരുടെ ബാറ്റിംഗ് മികവാണ് ടീമിനെ ഭേദപ്പെട്ട
സ്്കോറിലെത്തിച്ചത്. ഇന്ത്യക്കായി നന്ദനി ശര്മ രണ്ട് വിക്കറ്റുകള് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തകര്ർച്ചയോടെയായിരുന്നു തുടക്കം. 115 റണ്സിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടര്ന്ന ഇന്ത്യ, വെറും 19 റണ്സെടുക്കുന്നതിനിടെ 4 വിക്കറ്റുകള് നഷ്ടപ്പെടുത്തി പതറി.
രണ്ടാം ഓവറിലെ ആദ്യ പന്തില് 6 പന്തില് 9 റണ്സെടുത്ത സ്മൃതി മന്ദാന മടങ്ങിയതിന് പിന്നാലെ അനുഷ്ക ശര്മ (4), മുന് ക്യാപ്റ്റൻ ഹര്മന്പ്രീത് കൗര് (1), ഷഫാലി വര്മ (4) എന്നിവരും വേഗത്തില് പുറത്തായി. സിംബാബ്വെക്കായി ന്യാഷാ ഗ്വാൻസുര 18 റണ്സിന് 3 വിക്കറ്റെടുത്ത് ഇന്ത്യന് നിരയെ വിറപ്പിച്ചു.
എന്നാല് അഞ്ചാം വിക്കറ്റില് ഒത്തുചേര്ന്ന നികി പ്രസാദ് – ദീപ്തി ശര്മ കൂട്ടുകെട്ട് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇരുവരും ചേര്ന്ന് 63 പന്തില് 82 റണ്സിന്റെ നിര്ണായക കൂട്ടുകെട്ടാണ് പടുത്തുയര്ത്തിയത്.
37 പന്തില് 8 ബൗണ്ടറികളോടെ 49 റണ്സെടുത്ത ദീപ്തി ശര്മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്. വിജയത്തിന് തൊട്ടുമുമ്പ് ദീപ്തിയും റിച്ച ഘോഷും (7) പുറത്തായെങ്കിലും, 35 പന്തില് 39 റണ്സുമായി പുറത്താകാതെ നിന്ന നികി പ്രസാദ് അരുന്ധതി റെഡ്ഡിയെ (2*) കൂട്ടുപിടിച്ച് ഇന്ത്യയെ 15.4 ഓവറില് 116-6 എന്ന സ്കോറിലെത്തിച്ച് വിജയം ഉറപ്പാക്കുകയായിരുന്നു.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

