തിരുവനന്തപുരം നഗരത്തിലെ പാൽക്കുളങ്ങരയിൽ ഞെട്ടിക്കുന്ന കൊലപാതകം. അയൽവാസിയായ വിശാഖിനെ എതിരാളി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പട്ടാപ്പകൽ നടന്ന ഈ ആക്രമണത്തിന് പിന്നിൽ മുൻവൈരാഗ്യമാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. പ്രദീപ് ആണ് കൊലപാതകം നടത്തിയത്.
പ്രദീപിനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻപ് ജയിൽ വാസം അനുഭവിച്ചിട്ടുള്ള ആളാണ് കൊല്ലപ്പെട്ട വിശാഖ്.
സംഭവ ദിവസം ഉച്ചഭക്ഷണം കഴിക്കാനായി വിശുഖ് തന്റെ വീട്ടിലെത്തിയ തക്കം നോക്കിയാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്. ഗുരുതരമായി വെട്ടേറ്റ വിശാഖിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അന്ത്യം സംഭവിച്ചത്. സംഭവത്തെ തുടർന്ന് വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
കൃത്യത്തിന് ശേഷം സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതി പ്രദീപിനായി ഊർജിതമായ തിരച്ചിലാണ് പൊലീസ് ഇപ്പോൾ നടത്തിവരുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി പ്രതി സഞ്ചരിച്ചിരുന്ന കാർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

