എറണാകുളം ജില്ലയിലെ തൃക്കാക്കരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്സിന് സമീപം ഇന്ന് പുലര്‍ച്ചെയാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.
കാറിലെത്തിയ സംഘം വഴിയിലൂടെ നടന്നുപോവുകയായിരുന്ന യുവാക്കളെ ആക്രമിക്കുകയായിരുന്നു. പ്രവീണ്‍കുമാര്‍, ഷാഫി, നിസാം എന്നിവര്‍ക്കാണ് മര്‍ദ്ദനത്തില്‍ പരുക്കേറ്റത്.
യുവാക്കളെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിലത്തിട്ട് ചവിട്ടുന്നതും മുഖത്ത് ആഞ്ഞടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
അക്രമണത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എങ്കിലും, കാറിന്റെ അപകടകരമായ ഡ്രൈവിംഗ് ചോദ്യം ചെയ്തതാകാം സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് കാര്‍ ഉടമയില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പരുക്കേറ്റവരുടെ ചികിത്സയും തുടര്‍നടപടികളും പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

