പാലാ: ജനങ്ങൾക്ക് മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. മേവട
റസിഡൻസ് അസോസിയേഷൻ, പുറക്കാട്ട്കാവ് സേവാ ചാരിറ്റബിൾ സൊസൈറ്റി എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിനോടനുബന്ധമായി ലയൺസ് ക്ലബ് പൈക ഐ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ പ്രത്യേക സൗജന്യ നേത്രപരിശോധന ക്യാംപും നടന്നു.
ചടങ്ങ് മാണി.സി.കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. റിട്ട.
ജില്ല ജഡ്ജി ആർ.ഗോപാലകൃഷ്ണൻ നായർ ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് ജോസി പൊയ്കയിൽ ക്യാംപിൽ സന്നിഹിതനായിരുന്നു.
മാർ സ്ലീവാ മെഡിസിറ്റിയിലെ ജനറൽ മെഡിസിൻ, കാർഡിയോളജി, ഓങ്കോളജി എന്നീ വിഭാഗങ്ങളാണ് ക്യാംപിന് ഔദ്യോഗികമായി നേതൃത്വം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

