യാത്രക്കാർ ശ്രദ്ധിക്കുക. റെയിൽവേയുടെ അറിയിപ്പ് പ്രകാരം തിരുവനന്തപുരം സെൻട്രൽ– ഡോ.എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12698) സർവീസിൽ വലിയ തോതിലുള്ള സമയമാറ്റം വരുത്തിയിട്ടുണ്ട്.
തീരുമാനപ്രകാരം ഈ ട്രെയിൻ സർവീസ് 16 മണിക്കൂർ വൈകിയാണ് പുറപ്പെടുക. യഥാർത്ഥ ഷെഡ്യൂൾ അനുസരിച്ച് തിരുവനന്തപുരത്തു നിന്നും ശനിയാഴ്ച 5.15ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണ് വൈകുന്നത്.
എന്നാൽ ഇപ്പോൾ ലഭിക്കുന്ന പുതിയ വിവരങ്ങൾ പ്രകാരം, ഇന്ന് (ഞായറാഴ്ച) ഉച്ചയ്ക്ക് 12 മണിക്കാവും ഈ വണ്ടി സർവീസ് ആരംഭിക്കുകയെന്ന് റെയിൽവേ അധികൃതർ ഔദ്യോഗികമായി അറിയിച്ചു. യാത്രക്കാർ ഈ മാറ്റം മനസ്സിലാക്കി യാത്രകൾ ക്രമീകരിക്കേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

