കോഴിക്കോട് ജില്ലയിലെ വിലങ്ങാട് വനമേഖലയിൽ വഴിതെറ്റി കുടുങ്ങിയ മൂന്ന് പേരെയും വനം വകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷിതരായി കണ്ടെത്തി. വാളുക്ക് അത്തായ കൊത്ത് എന്ന പ്രദേശത്ത് നിന്നാണ് സംഘം ഇവരെ കണ്ടെത്തിയത്.
തുടർന്ന് നടത്തിയ ശ്രമങ്ങൾക്കൊടുവിൽ ഇവരെ സുരക്ഷിതമായി വനത്തിന് പുറത്തെത്തിച്ചു. വടകര ചോറോട് സ്വദേശികളാണ് ഇവർ.
രണ്ട് ബൈക്കുകളിലായാണ് ഇവർ വനമേഖലയിലേക്ക് യാത്ര തിരിച്ചത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് ഇവർ വനത്തിലേക്ക് പ്രവേശിച്ചതും, പിന്നീട് വഴിയറിയാതെ കുടുങ്ങി കാണാതാവുന്നതും.
യുവാക്കൾ വനത്തിൽ കുടുങ്ങിയ വിവരം ആദ്യം തിരിച്ചറിഞ്ഞത് പ്രദേശവാസികളാണ്. വിവരമറിഞ്ഞ ഉടൻ തന്നെ 12 വനം വകുപ്പ് സംഘങ്ങൾ രൂപീകരിച്ച് തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
വനപാലകരുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്.
ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

