ഇന്ത്യൻ നേവിയിലെ കമാൻഡർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗാർത്ഥികളിൽ നിന്ന് വൻ തുക തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. പാലാരിവട്ടം സ്വദേശിയായ വിമൽ എസ് നമ്പൂതിരി ആണ് കൊച്ചിയിൽ പോലീസിന്റെ പിടിയിലായത്.
ഇന്ത്യൻ നേവിയിലെ ഇന്റലിജൻസ് വിഭാഗവും കേരള പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. നേവി ഉദ്യോഗസ്ഥനെന്ന വ്യാജേന ഉദ്യോഗാർത്ഥികളെ സമീപിക്കുകയും, ജോലി വാഗ്ദാനം നൽകി ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയുമായിരുന്നു ഇയാളുടെ രീതി.
പ്രതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് നേവി ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദീർഘകാലമായി നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

