സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു വ്യക്തമാക്കി.
കേരളത്തെ പൂർണമായും ലഹരി വിമുക്തമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ‘മയങ്ങില്ല കേരളം’ എന്ന പേരിൽ പുതിയ ലഹരി വിരുദ്ധ ക്യാമ്പയിൻ ഉടൻ ആരംഭിക്കും.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്ന കർശനമായ എൻഫോഴ്സ്മെന്റ് നടപടികളുടെ ഭാഗമാണ് ഓപ്പറേഷൻ തണ്ടർ. കർശനമായ പരിശോധനകൾക്കൊപ്പം തന്നെ ബോധവൽക്കരണത്തിനും ലഹരി അടിമകളായവർക്കുള്ള പുനരധിവാസത്തിനും സർക്കാർ തുല്യപ്രാധാന്യമാണ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.
രാജ്യത്ത് തന്നെ ആദ്യമായാണ് ലഹരി സംബന്ധമായ വിവരങ്ങൾ കൈമാറുന്നതിനായി ഒരു പ്രത്യേക റിപ്പോർട്ടിംഗ് പോർട്ടൽ എക്സൈസ് വകുപ്പ് വികസിപ്പിച്ചിരിക്കുന്നത്. ലഹരി ഉൽപ്പന്നങ്ങളുടെ കടത്തും ഉപയോഗവും തടയുന്നതിനായി ദീർഘകാലാടിസ്ഥാനത്തിലുള്ള വിപുലമായ പദ്ധതികളാണ് വകുപ്പ് ആവിഷ്കരിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

