ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പതിവായി നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണത്തിന്റെയും ചികിത്സാ ധനസഹായ വിതരണത്തിന്റെയും 77-ാം ഘട്ടം വിജയകരമായി പൂർത്തിയായി. ഇത്തവണത്തെ പരിപാടി ഇന്നർ വീൽ ക്ലബ് ഓഫ് കോട്ടയം നോർത്ത്, വൈഡബ്ല്യൂസിഎ കളത്തിപ്പടി എന്നിവയുമായി സഹകരിച്ചാണ് സംഘടിപ്പിച്ചത്.
ചടങ്ങിൽ വൃക്കരോഗികളായ 159 പേർക്ക് ആവശ്യമായ ഡയാലിസിസ് കിറ്റുകളും ധനസഹായവും കൈമാറി. ആശ്രയ സെക്രട്ടറി ഫാ.
ജോൺ ഐപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ജിം അലക്സ് കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ അച്ചാമ്മ ജോസ് (സെക്രട്ടറി, വൈഡബ്ല്യൂസിഎ കളത്തിപ്പടി), അന്നു തോമസ് (പ്രസിഡന്റ്, ഇന്നർ വീൽ ക്ലബ് ഓഫ് കോട്ടയം നോർത്ത്), മെഡിക്കൽ കോളജ് സീനിയർ നഴ്സിങ് ഓഫിസർ എ.എം.ഷീബ, ഗ്രേഡ് 1 നഴ്സിങ് ഓഫിസർ എ.ആർ.
പ്രീതി, എം.സി.ചെറിയാൻ, സിസ്റ്റർ ശ്ലോമ്മോ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കഴിഞ്ഞ 77 മാസങ്ങളായി മുടങ്ങാതെ ഈ സേവന പ്രവർത്തനങ്ങൾ തുടരാൻ പിന്തുണ നൽകുന്ന സുമനസുകൾക്ക് ഫാ.
ജോൺ ഐപ്പ് നന്ദി രേഖപ്പെടുത്തി. തുടർന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് ഏവരുടെയും സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

