കോട്ടയം ജില്ലയിലെ തിടനാട് ടൗണിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ പതിനൊന്നുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. സുഭാഷിന്റെ മകൻ ആമോസ് ആണ് മരണപ്പെട്ടത്.
ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. സ്കൂൾ വിട്ടതിന് ശേഷം സുഹൃത്തുക്കൾക്കും സഹോദരനുമൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെയുണ്ടായ തർക്കമാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് പ്രാഥമിക നിഗമനം.
തർക്കത്തെത്തുടർന്ന് കുട്ടി കളിസ്ഥലത്തുനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട് ഫുട്ബോൾ കളി കഴിഞ്ഞ് സഹോദരനും ജോലി കഴിഞ്ഞ് പിതാവും വീട്ടിലെത്തിയപ്പോഴാണ് ആമോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശോധിച്ച ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആമോസിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.
സഹായത്തിനായി വിളിക്കൂ 1056.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

