സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം (Low-Alcohol Beverages) അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ നിലപാടുകൾക്കെതിരെ വിമർശനം ഉയരുന്നു. വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് എത്തുന്നതിനെതിരെ നിയമസഭയിൽ കെ.എൻ.
ബാലഗോപാൽ നടത്തിയ പരാമർശങ്ങൾക്കിടയിലാണ് നിർണ്ണായകമായ രേഖകൾ പുറത്തുവന്നിരിക്കുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപനയ്ക്ക് നികുതി ഏർപ്പെടുത്താതിരുന്നതിനെ ന്യായീകരിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.
എന്നാൽ, അന്നത്തെ എക്സൈസ് മന്ത്രിയും നിലവിലെ സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ ഈ തീരുമാനത്തിന് അനുകൂലമായി ഫയലുകളിൽ ഒപ്പുവെച്ചതിന്റെ തെളിവുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
2021 നവംബർ 16-ന് നികുതി വകുപ്പ് ജോയിന്റ് സെക്രട്ടറി സമർപ്പിച്ച കുറിപ്പിൽ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്: ‘വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന ബവ്റിജസ് കോർപറേഷൻ മുഖേനയായതിനാൽ നിശ്ചിത പ്രായപരിധിക്കു മുകളിലുള്ളവർക്കു മാത്രമേ അതു ലഭിക്കുന്നുള്ളൂവെന്ന് ഉറപ്പ് വരുത്താവുന്നതാണ്. ആയതിനാൽ, ഇത്തരം മദ്യം ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് വിദ്യാർഥികൾക്കിടയിൽ വ്യാപകമാകുമോയെന്ന ആശങ്ക അടിസ്ഥാനമില്ലാത്തതാണ്.
വീര്യമുള്ള മദ്യം പോലെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നും കാണുന്നില്ല. ടൂറിസം, ഐടി മേഖലകളിൽ ഉണർവുണ്ടാക്കുന്നതിനും സഹായകരമാണ്’.
ഈ കുറിപ്പ് അംഗീകരിച്ചുകൊണ്ടാണ് എം.വി. ഗോവിന്ദൻ ഈ വിഭാഗത്തിൽപ്പെട്ട
മദ്യത്തിന് അനുമതി നൽകിയത്. തുടർന്ന്, എം.ബി.
രാജേഷ് എക്സൈസ് മന്ത്രിയായിരുന്ന കാലത്തും മദ്യവിൽപനയുമായി ബന്ധപ്പെട്ട നടപടികൾക്ക് അനുമതി ലഭിച്ചിരുന്നു.
ബക്കാഡി ഇടപാടുമായി ബന്ധപ്പെട്ട് സർക്കാർ നിലപാടിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ വലിയ പ്രതിഷേധങ്ങൾ ഉയരുമ്പോൾ, മന്ത്രിമാരായിരുന്ന കാലത്ത് ഇവർ സ്വീകരിച്ച നടപടികൾ നേതൃത്വത്തിന് തിരിച്ചടിയായി മാറിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

