ആൻഡ്രോയിഡ് ഉപയോക്താക്കൾക്കിടയിൽ ഏറെ പ്രചാരമുള്ള സേവനമാണ് ഗൂഗിൾ വാലറ്റ്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനൊപ്പം ഡിജിറ്റൽ വാലറ്റായി കൂടി ഈ ആപ്ലിക്കേഷൻ മാറിക്കഴിഞ്ഞു.
ഇതിന്റെ ഭാഗമായി ഡിജിറ്റൽ ടിക്കറ്റുകൾ കൂടുതൽ ആകർഷകമാക്കാനുള്ള തീരുമാനത്തിലാണ് ടിക്കറ്റ് മാസ്റ്റർ. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വെബ്സൈറ്റിൽ പങ്കുവെച്ച വിവരങ്ങൾ പ്രകാരം, “first ticketing partner to offer enhanced, customizable Google Wallet tickets” എന്ന പദവിയിലേക്ക് ടിക്കറ്റ് മാസ്റ്റർ എത്തിയിരിക്കുകയാണ്.
ഡിജിറ്റൽ ടിക്കറ്റുകൾക്ക് കൂടുതൽ വ്യക്തതയും ആകർഷകമായ രൂപവും നൽകാൻ ഈ പുതിയ സൗകര്യം സഹായിക്കും. ഈ മാറ്റത്തിലൂടെ ടിക്കറ്റുകളിൽ “custom imagery and action links” ഉൾപ്പെടുത്താൻ സാധിക്കും.
ആകെ 12 ലിങ്കുകൾ വരെ ടിക്കറ്റിൽ ചേർക്കാൻ ക്ലയന്റുകൾക്ക് കഴിയും. ഇത് വഴി പരിപാടി നടക്കുന്നതിന് മുൻപും ശേഷവും കാണികൾക്ക് ആവശ്യമായ വിവരങ്ങൾ നേരിട്ട് ലഭ്യമാകും.
“a reliable source of event information and a direct connection to fans” എന്ന നിലയിലേക്ക് ഡിജിറ്റൽ ടിക്കറ്റുകളെ ഉയർത്താനാണ് അധികൃതരുടെ തീരുമാനം. പാർക്കിംഗ് വിവരങ്ങൾ, വേദിയിലെ നിയന്ത്രണങ്ങൾ, പ്രവേശന കവാടങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ, മെർച്ചൻഡൈസ് ലിങ്കുകൾ, സീറ്റ് അപ്ഗ്രേഡ് ചെയ്യാനുള്ള സൗകര്യം തുടങ്ങിയവയെല്ലാം ഇനി ഡിജിറ്റൽ പാസുകളിൽ തന്നെ ലഭ്യമാകും.
ഉപയോക്താക്കൾ ഇതിനായി പ്രത്യേക ക്രമീകരണങ്ങൾ വരുത്തേണ്ടതില്ല. ടിക്കറ്റ് മാസ്റ്റർ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ഈ സൗകര്യം സ്വയം ലഭ്യമാകും.
വരും ദിവസങ്ങളിൽ കൂടുതൽ ടിക്കറ്റിംഗ് ഏജൻസികൾ ഈ സംവിധാനം സ്വീകരിക്കുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

