മഞ്ചേശ്വരത്ത് മകൻ അമ്മയെ തീകൊളുത്തി കൊന്നു; അയൽവാസിക്കും പരുക്ക്
കാസർകോട്∙ മഞ്ചേശ്വരത്ത് മകൻ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി. വോർക്കാടി സ്വദേശി ഹിൽഡ മൊണ്ടേറയാണ് (60) മരിച്ചത്.
മകൻ മെൽവിൻ മൊണ്ടേറ (32) ഒളിവിലാണ്. ഇന്നലെ രാത്രിയാണ് സംഭവം.
Also Read
അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം അയൽവാസിയായ ലോലിറ്റയെ ഇയാൾ വീട്ടിലേക്ക് വിളിച്ചു വരുത്തി.
പിന്നാലെ ഇവരെയും തീകൊളുത്തി. ലോലിറ്റ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്.
കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഇന്നു രാവിലെ വീട്ടിലെത്തിയ സമീപവാസികളാണ് പൊള്ളലേറ്റ നിലയിൽ ഹിൽഡയെയും ലോലിറ്റയെയും കണ്ടെത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

