മൂവാറ്റുപുഴയിൽ യുവതിയുടെ ചിത്രം കൃത്രിമമായി എഡിറ്റ് ചെയ്ത് നഗ്ന ദൃശ്യങ്ങളാക്കി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. വാളകം കുന്നക്കാൽ ഭാഗത്ത് താമസിക്കുന്ന ബേസിൽ സാജു (27) എന്നയാളെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ തുടർന്ന് മൂവാറ്റുപുഴ ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ ഐടി നിയമപ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടറെ കൂടാതെ എസ്ഐമാരായ എം.വി.ദിലീപ് കുമാർ, എൻ.എസ്. റോയ്, എസ്.
ശ്രീനാഥ് എന്നിവരും, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സി.എ.ജറീഷ്, സന്ദീപ് ബാബു, സന്ദീപ് പ്രഭാകർ, എസ്.എം.ബഷീറ എന്നിവരും ഉൾപ്പെട്ടിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കുകയും തുടർന്ന് റിമാൻഡ് ചെയ്യുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

