ഇറാനിൽ വിവിധയിടങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപമുള്ള പ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസ് ഉൾപ്പെടെയുള്ള തെക്കൻ ഇറാനിലെ പ്രദേശങ്ങളിലാണ് സ്ഫോടനങ്ങൾ അനുഭവപ്പെട്ടത്.
ഒമാൻ ഉൾക്കടലിനോടും ഹോർമുസ് കടലിടുക്കിനോടും ചേർന്നുകിടക്കുന്ന സിറിക്, ജാസ്ക് എന്നീ തീരദേശ നഗരങ്ങളിലും സമാനമായ ശബ്ദങ്ങൾ കേട്ടതായി ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ, ഈ സംഭവങ്ങളുടെ യഥാർത്ഥ കാരണം സംബന്ധിച്ച് ഇറാൻ അധികൃതർ ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണമോ വിശദീകരണമോ നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ, യുഎസ്-ഇറാൻ സമാധാന ചർച്ചകളിൽ പുതിയ നിബന്ധനകളുമായി അമേരിക്കൻ പ്രസിഡന്റ് രംഗത്തെത്തിയിരിക്കുകയാണ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ പുതിയ നിലപാട് പുറത്തുവരുന്നത്.
ഇറാൻ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ ‘എബ്രഹാം ഉടമ്പടി’യുടെ ഭാഗമാകണമെന്നാണ് ട്രംപിന്റെ പുതിയ ആവശ്യം. നേരത്തെ ഹോർമുസ് കടലിടുക്ക് തുറന്നു നൽകണമെന്നും, യുറേനിയം സമ്പുഷ്ടീകരണം പൂർണമായും അവസാനിപ്പിക്കണമെന്നും ട്രംപ് നിബന്ധന വെച്ചിരുന്നു.
2020-ൽ നിലവിൽ വന്ന എബ്രഹാം ഉടമ്പടി, ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്. അമേരിക്കയുടെ മധ്യസ്ഥതയിൽ ഒപ്പുവെക്കപ്പെട്ട
ഈ കരാറിൽ ബഹ്റൈൻ, മൊറോക്കോ, യുഎഇ, സുഡാൻ, കസാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ഇതിനകം ഭാഗമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

