തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാച്ചെലവ് പരിശോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി പ്രത്യേക സമിതിക്ക് രൂപം നൽകിക്കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഈ സമിതിയുടെ അധ്യക്ഷയായി ചുമതലയേറ്റിട്ടുള്ളത്.
ചികിത്സാ രംഗത്ത് സ്വകാര്യ ആശുപത്രികൾ അമിത ഫീസ് ഈടാക്കുന്നുവെന്നും വലിയ തോതിലുള്ള കൊള്ളയാണ് നടക്കുന്നതെന്നും വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ കർശന നടപടികളിലേക്ക് കടക്കുന്നത്.
എംആർപി നിരക്കിനേക്കാൾ കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കുക, റൂം വാടക നിരക്കുകൾ യുക്തിസഹമായി കുറയ്ക്കുക, രോഗനിർണയ പരിശോധനകൾക്കുള്ള ചെലവ് പരമാവധി കുറയ്ക്കുക തുടങ്ങിയ നിർദേശങ്ങളാണ് സമിതി പ്രധാനമായും പരിശോധിക്കേണ്ടത്. വിഷയത്തിൽ സമഗ്രമായ നിർദേശങ്ങൾ സമർപ്പിക്കാൻ സതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വരുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായാണ് ഈ സുപ്രധാന നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

