ഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻ ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ രംഗത്ത്.
ജഡ്ജിമാരുടെ നിയമന നടപടികളിൽ മുൻ ചീഫ് ജസ്റ്റിസ് സർക്കാരിനോട് അമിതമായ വിധേയത്വം പുലർത്തിയിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ പുതിയ ഓർമ്മക്കുറിപ്പുകളിലെ വെളിപ്പെടുത്തൽ. ഔദ്യോഗിക കൊളീജിയം യോഗം ചേരുന്നതിന് മുൻപ് തന്നെ ഡി.വൈ.
ചന്ദ്രചൂഢ് സർക്കാരിന്റെ അനുമതി തേടാൻ തയ്യാറായെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ പുസ്തകത്തിൽ വ്യക്തമാക്കുന്നു. ‘വിത്തൗട്ട് ഫിയർ ഓർ ഫേവർ’ (Without Fear or Favour) എന്ന പേരിൽ തയ്യാറാക്കിയ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം വായനക്കാരിലേക്ക് എത്തുവാൻ പോവുകയാണ്.
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കുന്നതിനായി ജഡ്ജിമാർ എക്കാലത്തും ഉറച്ച നിലപാടുകൾ സ്വീകരിക്കണമെന്നും, ശക്തമായ നട്ടെല്ലുള്ള ജഡ്ജിമാരെയാണ് എക്സിക്യൂട്ടീവ് എന്നും ബഹുമാനിക്കുന്നത് എന്നും പുസ്തകം ഓർമ്മിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

