തിരുവനന്തപുരം: കണ്ണൂർ ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ മുരളീധരൻ രംഗത്ത്. കിഫ്ബിയുടെയും ദേശീയ ആയുഷ് മിഷന്റെയും സാമ്പത്തിക സഹായത്തോടെ 200 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ പദ്ധതിയിലാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
പദ്ധതിയിൽ അടിമുടി ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക ആഭ്യന്തര പരിശോധനയിലെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഔദ്യോഗികമായി കത്ത് കൈമാറിയിട്ടുള്ളത്.
കോടികൾ മുടക്കി നിർമ്മിച്ച കെട്ടിടത്തിൽ വലിയ തോതിൽ വിള്ളലുകളും ചോർച്ചയും രൂപപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

