കേരള ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി തന്നെ തിരഞ്ഞെടുത്ത തീരുമാനത്തെ വലിയൊരു അംഗീകാരമായാണ് കാണുന്നതെന്ന് പ്രമുഖ നടൻ രവീന്ദ്രൻ വ്യക്തമാക്കി. വിവിധ ചലച്ചിത്രമേളകളുടെ ഡയറക്ടറായി പ്രവർത്തിച്ച മുൻകാല അനുഭവസമ്പത്ത് അക്കാദമിയുടെ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായി മാറുമെന്ന് അദ്ദേഹം പ്രതികരിച്ചു.
അക്കാദമിയുടെ പുരോഗതിക്കായി സാധ്യമായ എല്ലാ പ്രവർത്തനങ്ങളും തന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചലച്ചിത്ര മേളകളുമായി നാല് പതിറ്റാണ്ടിന്റെ പ്രവർത്തന പരിചയമാണ് തനിക്കുള്ളതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
അക്കാദമിയുടെ തലപ്പത്തേക്ക് എത്തിച്ചേരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മലയാള സിനിമകളെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കായിരിക്കും തന്റെ ഭരണകാലത്ത് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഈ ചുമതല നൽകിയ സർക്കാരിനും സാംസ്കാരിക വകുപ്പിനും അദ്ദേഹം നന്ദി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

