ലോക ഫുട്ബോളിലെ കരുത്തരായ എതിരാളികളോട് പൊരുതിക്കയറി ഇന്ത്യൻ ടീം. ഫിഫ റാങ്കിങ്ങിൽ 44-ാം സ്ഥാനത്ത് നിൽക്കുന്ന കരുത്തരായ പാനമയ്ക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിലാണ് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചത്.
ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. മത്സരത്തിൽ ആദ്യം ലീഡ് നേടിയത് ഇന്ത്യയാണ്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ 41-ാം മിനിറ്റിലാണ് ഇന്ത്യയുടെ ഗോൾ പിറന്നത്. പ്രതിരോധ താരം ആകാശ് മിശ്ര നൽകിയ അസിസ്റ്റിൽ മുന്നേറ്റനിര താരം റയാൻ അറ്റാക്കർ വില്യംസ് പന്ത് വലയിലെത്തിക്കുകയായിരുന്നു.
സ്വന്തം ഹാഫിൽ നിന്ന് ലഭിച്ച നീളൻ ത്രൂബോൾ മനോഹരമായി നിയന്ത്രിച്ചെടുത്താണ് വില്യംസ് ലക്ഷ്യം കണ്ടത്. എന്നാൽ പിന്നീട് ലഭിച്ച ലീഡ് നിലനിർത്താൻ സാധിക്കാതെ വന്നതോടെയാണ് ഇന്ത്യ സമനിലയ്ക്ക് വഴങ്ങേണ്ടി വന്നത്.
ലോക വേദികളിൽ വമ്പൻമാരോട് ഏറ്റുമുട്ടി പരിചയസമ്പത്തുള്ള പാനമയെ വിറപ്പിക്കുന്ന പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ പുറത്തെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

