നവിൻ പോളി നായകനായി എത്തിയ, ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ തിയറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുന്നു. മമിത ബൈജു നായികയായെത്തിയ ചിത്രത്തിന് റിലീസ് ദിവസം മുതൽത്തന്നെ മികച്ച ബുക്കിംഗും ബോക്സ് ഓഫീസ് കളക്ഷനുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇതുവരെയുള്ള കണക്കുകൾ പ്രകാരം 76.40 കോടി രൂപയാണ് ചിത്രം നേടിയിട്ടുള്ളത്. വരും ദിവസങ്ങളിലെ അവധി ദിനങ്ങളും കൂടി കണക്കിലെടുക്കുമ്പോൾ സിനിമ വൈകാതെ തന്നെ 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നാണ് ബോക്സ് ഓഫീസ് വിലയിരുത്തലുകൾ.
കേരളത്തിൽ ചിത്രം പ്രദർശനം തുടരുന്നതിനിടയിൽ, സിനിമയുടെ തമിഴ്, തെലുങ്ക് പതിപ്പുകളുടെ റിലീസ് തീയതി അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സെപ്റ്റംബർ 4ന് തമിഴ്നാട്ടിലും ആന്ധ്രാ-തെലങ്കാന മേഖലകളിലുമായി ചിത്രം തിയറ്ററുകളിൽ എത്തും.
നിവിൻ പോളിയുടെ മുൻചിത്രങ്ങളും മമിതയുടെ ‘പ്രേമലു’വും തമിഴ് പ്രേക്ഷകർ ഏറ്റെടുത്തതുപോലെ ഈ സിനിമയും വിജയിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. പ്രേമലുവിന് ശേഷം തെലുങ്കിൽ ഗിരീഷ് എ.ഡി – ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ട് വീണ്ടും ഹിറ്റ് തീർക്കുമോയെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.
ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിലൊരുങ്ങുന്ന ആറാമത്തെ ചിത്രമാണിത്.
സൂപ്പർ ഹിറ്റായ ‘പ്രേമലു’വിനുശേഷം ഈ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. സംവിധായകൻ ഗിരീഷ് എ.ഡിയും കിരൺ ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിൽ അണിനിരന്നിട്ടുള്ളത്.
ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം എന്നിവിടങ്ങളിലായി നൂറിലധികം ദിവസങ്ങൾ എടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ:
ഛായാഗ്രഹണം: അജ്മൽ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്.
ഗാനരചന: വിനായക് ശശികുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സംഘട്ടനം: ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, ചീഫ് അസ്സോസൈേറ്റ് ഡയറക്ടർ: ഫിലിപ്പ് ഫ്രാൻസിസ്, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, കളറിസ്റ്റ്: രമേഷ് സി.പി, സ്റ്റിൽസ്: റിൻസൺ എം.ബി, റിഷിലാൽ ഉണ്ണികൃഷ്ണൻ, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

