ശ്രീലങ്കയ്ക്കെതിരായ കൊളംബോ ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സ് സ്കോറായ 503 റൺസ് പിന്തുടരുന്ന ആതിഥേയർ പ്രതിരോധത്തിൽ. മത്സരത്തിന്റെ മൂന്നാം ദിവസത്തെ കളിയവസാനിക്കുമ്പോൾ ശ്രീലങ്ക 8 വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് എന്ന നിലയിലാണ്.
വൻ തകർച്ചയെ അഭിമുഖീകരിച്ച ലങ്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് നിർണായക കൂട്ടുകെട്ടുകളാണ്. സോണൽ ദിനുഷയുടെയും (85*) പസിന്ദു സൂര്യബന്ദാരയുടെയും (80) അർധ സെഞ്ച്വറി പ്രകടനങ്ങളാണ് ടീമിന് തുണയായത്.
നിലവിൽ ഇന്ത്യയുടെ സ്കോറിനേക്കാൾ 238 റൺസ് പിറകിലാണ് ശ്രീലങ്ക. ഫോളോഓൺ ഭീഷണി പൂർണ്ണമായി ഒഴിവാക്കാൻ ശ്രീലങ്കയ്ക്ക് ഇനിയും 38 റൺസ് കൂടി ആവശ്യമുണ്ട്.
മൂന്നാം ദിവസം കളി നിർത്തുമ്പോൾ സോനൽ ദിനുഷയും (85) ലാഹിരു കുമാരയും (8) ആണ് ക്രീസിൽ തുടരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

