ഇറാനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാനുള്ള അമേരിക്കയുടെ ഓപ്പറേഷന് ഇക്കണോമിക് ഔട്ട്കാസ്റ്റ് നടപടിക്കെതിരെ രൂക്ഷ പ്രതികരണവുമായി ചൈന രംഗത്ത്. ഇറാനുമായുള്ള തങ്ങളുടെ സഹകരണത്തില്‍ യു.എസ് ഇടപെടരുതെന്നും, സാമ്പത്തിക സഹകരണത്തിന്റെ പേരില്‍ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്നുമാണ് ചൈനയുടെ മുന്നറിയിപ്പ്.
ഇറാനുമായി ബന്ധം പുലര്‍ത്തുന്ന രാഷ്ട്രങ്ങളെ യു.എസ് ഡോളര്‍ വ്യവസ്ഥയില്‍ നിന്നും പുറത്താക്കുമെന്ന അമേരിക്കയുടെ ഭീഷണിക്കിടെയാണ് ഈ നീക്കം. ഓപ്പറേഷന് ഇക്കണോമിക് ഔട്ട്കാസ്റ്റ് പദ്ധതിയുടെ ഭാഗമായി, ഇറാനുമായി ബന്ധമുള്ള അറുപതിലധികം സ്ഥാപനങ്ങള്‍ക്കും കപ്പലുകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ യു.എസ് ട്രഷറി വകുപ്പ് ഉപരോധം പ്രഖ്യാപിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് അമേരിക്കയുടെ നടപടിക്കെതിരെ കടുത്ത നിലപാടുമായി ചൈന മുന്നോട്ട് വന്നിട്ടുള്ളത്. പുതിയ ഉപരോധ നടപടികളുടെ ഭാഗമായി പട്ടികയില്‍ ഒരു കാരണവശാലും ചൈനീസ് കമ്പനികളെ ഉള്‍പ്പെടുത്തരുതെന്നും, ഇത്തരം സാമ്പത്തിക യുദ്ധനയങ്ങള്‍ നിലവിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇറാനുമായുള്ള ചൈനയുടെ സാമ്പത്തിക, വ്യാപാര സഹകരണം തികച്ചും രാജ്യാന്തര നിയമങ്ങള്‍ പാലിച്ചുകൊണ്ടാണെന്നും, അതില്‍ അമേരിക്ക അനാവശ്യമായി തടസം നില്‍ക്കരുതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ ആസ്തി, സാങ്കേതികവിദ്യ, സ്വര്‍ണം, വ്യോമയാനം, ഷിപ്പിങ് തുടങ്ങിയ അഞ്ച് സുപ്രധാന മേഖലകളെ ലക്ഷ്യമിട്ടാണ് അമേരിക്കയുടെ പുതിയ ഉപരോധ നീക്കം.
അതേസമയം, അമേരിക്കയുടെ ഇത്തരം ഭീഷണികളെ ഇറാന്റെ വ്യാപാര പങ്കാളികള്‍ ഗൗരവമായി കണക്കാക്കുന്നില്ലെന്നാണ് വിഷയത്തിലുള്ള ഇറാന്റെ ഔദ്യോഗിക നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

