എറണാകുളം ജില്ലയിലെ അങ്കമാലിയിൽ സ്റ്റേഷനറി കടയുടെ ഗോഡൗണിൽ തീപിടിത്തമുണ്ടായി. സ്വകാര്യ ബസ് സ്റ്റാൻഡിനും റെയിൽവേ സ്റ്റേഷനും സമീപത്തായി പ്രവർത്തിക്കുന്ന ബാബൂസ് ഹോൾസെയിൽ കടയിലാണ് അപകടം സംഭവിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം നാലു മണിയോടെയാണ് ഗോഡൗണിൽ തീ പടർന്നത്. അപകടസമയത്ത് ഗോഡൗണിൽ ഉണ്ടായിരുന്ന തൊഴിലാളികൾ ഉടൻതന്നെ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തവും വലിയ ആളപായവുമാണ് ഒഴിവായത്.
സംഭവത്തെ തുടർന്ന് സ്ഥലത്ത് എത്തിയ അഗ്നിരക്ഷാസേനയുടെ 6 യൂനിറ്റുകൾ ചേർന്ന് തീയണയ്ക്കാനുള്ള തീവ്രശ്രമങ്ങൾ നടത്തിവരികയാണ്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
നിലവിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്ന് ജില്ലാ ഫയർ ഓഫീസർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

