തലസ്ഥാനത്ത് ദില്ലി പൊലീസിന്റെ നടപടികൾക്കെതിരെ കടുത്ത പ്രതിഷേധവുമായി ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡന്റ് നേഹ ബോറ രംഗത്ത്. സാധാരണ ജനങ്ങളോട് പൊലീസ് കുറ്റവാളികളെ പോലെയാണ് പെരുമാറുന്നതെന്ന് അവർ തുറന്നടിച്ചു.
കസ്റ്റഡിയിലെടുക്കുന്നവരെ രാത്രി മുഴുവൻ തടഞ്ഞുവെച്ച ശേഷം അടുത്ത ദിവസമാണ് വിട്ടയക്കുന്നതെന്നും ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്നും അവർ കുറ്റപ്പെടുത്തി. വെള്ളിയാഴ്ച വൈകുന്നേരം കോണാട്ട് പ്ലേസിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി നേഹ ബോറയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. “Law and order are being flouted in every possible way.
Ordinary citizens are treated as if they were hardened criminals, a practice that has persisted in this country for a long time. The current movement has clearly exposed how people are being detained, whether during the day or in the evening, held in custody throughout the night, and only released the following morning or evening.
Under what authority is this justified? By what law or order is it permissible to keep detainees held in custody all night long? Legally, individuals, especially women, ought to be released after sunset, yet this is not happening. Furthermore, there is a new narrative being pushed, one of chaos and anarchy.
What kind of chaos and anarchy? The one you unleashed in Central Delhi? The people of Delhi cannot even breathe a sigh of relief; whichever route they take to get to work, they find it blocked. You are spreading chaos and anarchy across the nation.
Please, spare the people of India. Impeach Gyanesh Kumar and halt SIR, so that the ordinary citizens of this country can breathe a sigh of relief, feel at ease, and have their voting rights ensured.” സ്ത്രീകളെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതുമായി ബന്ധപ്പെട്ട
ചട്ടങ്ങൾ ലംഘിക്കപ്പെടുന്നുണ്ടെന്നും അവർ ആരോപിച്ചു. സൂര്യാസ്തമയത്തിന് ശേഷം വനിതകളെ വിട്ടയക്കണമെന്ന നിയമം ഇവിടെ പാലിക്കപ്പെടുന്നില്ല.
രാജ്യത്ത് അരാജകത്വം വളർത്തുന്നത് സർക്കാരും പൊലീസുമാണെന്ന് കുറ്റപ്പെടുത്തിയ അവർ, ജനങ്ങളെ വെറുതെ വിടണമെന്നും ആവശ്യപ്പെട്ടു. ഗ്യാൻവേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്നും എസ്.ഐ.ആർ നടപടികൾ നിർത്തലാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
“They (Police) demanded my name, address, and other details. For a long time, they wouldn’t even let me speak or consult with a legal advisor (lawyer).
Our lawyers spent 5–6 hours trying to reach me; it was only after we managed to call them that they were finally allowed to meet me. These are the kinds of things these people have been doing for a long time.” എന്ന് കസ്റ്റഡി അനുഭവത്തെക്കുറിച്ച് അവർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

