മെറ്റ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ രംഗത്ത്.
സർക്കാരും മന്ത്രിമാരും വിമർശനങ്ങൾക്ക് അതീതരല്ലെന്നും എല്ലാത്തരം വിമർശനങ്ങളെയും സഹിഷ്ണുതയോടെയാണ് സമീപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങളിൽ കഴമ്പുണ്ടെങ്കിൽ അത് തിരുത്താൻ സർക്കാർ ഒട്ടും മടികാണിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എന്നിരുന്നാലും, ചില നിക്ഷിപ്ത താത്പര്യങ്ങളുടെ പുറത്ത് സർക്കാരിനെ കളങ്കപ്പെടുത്താനോ വളഞ്ഞിട്ട് ആക്രമിക്കാനോ ഉള്ള ശ്രമങ്ങൾ ഉണ്ടായാൽ അവയെ അർഹമായ അവജ്ഞയോടെ തള്ളിക്കളയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സർക്കാർ അധികാരത്തിൽ വന്ന് മൂന്ന് മാസം തികയുന്നതിന് മുൻപ് തന്നെ ചില മാധ്യമങ്ങളുടെ പിന്തുണയോടെ ഒരു സംഘം സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു.
അത്തരക്കാർ ഉന്നയിച്ച ഒരു ആരോപണത്തിന് പോലും 24 മണിക്കൂർ മാത്രമേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

