ഇറാനുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന എല്ലാ രാജ്യങ്ങൾക്കുമെതിരെ കർശന ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് നടത്തിയ ഔദ്യോഗിക വാർത്താസമ്മേളനത്തിലാണ് രാജ്യങ്ങൾക്ക് കടുത്ത താക്കീത് നൽകിയിരിക്കുന്നത്.
ഉപരോധ നടപടികൾക്കായി ‘ഓപ്പറേഷൻ എക്കണോമിക് ഔട്ട്കാസ്റ്റ്‘ എന്നാണ് അമേരിക്ക പേരിട്ടിരിക്കുന്നത്. ഇറാനുമായി യാതൊരുവിധ സാമ്പത്തിക ഇടപാടുകളും പാടില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ട് വിവിധ രാഷ്ട്രനേതാക്കളെ ഫോണിൽ വിളിച്ച് ആവശ്യപ്പെടുമെന്നും സ്കോട്ട് ബെസന്റ് വ്യക്തമാക്കിയിട്ടുണ്ട്.
“ആരും അമേരിക്കയ്ക്ക് അതീതരല്ല എന്നും ഇറാനുമായി ഇടപാട് നടത്തിയാൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും” സ്കോട്ട് ബസന്റ് മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര സമാധാന ചർച്ചകളിൽ സഹകരിക്കുന്നതിനായി ഇറാനെ മേൽ സമ്മർദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക പുതിയ നീക്കങ്ങൾ നടപ്പിലാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

