ദേശീയ തലസ്ഥാനത്ത് അടുത്ത രണ്ടുമണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ കാറ്റിനും ഇടിമിന്നലോടും കൂടിയ മഴയ്ക്കാണ് സാധ്യതയുള്ളത്. പ്രതികൂല കാലാവസ്ഥ വിമാന സർവീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്.
ഇതുവരെ 357 സർവീസുകളെയാണ് ഇത് ബാധിച്ചത്. ഇന്നലെ മാത്രം 26 വിമാനങ്ങൾ റദ്ദാക്കുകയുണ്ടായി.
കൂടാതെ, 15 വിമാനങ്ങൾ മറ്റ് സർവീസുകളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്തതിനെ തുടർന്ന് നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
തെക്കൻ ഡൽഹിയിലെ ഛത്തർപൂരിലാണ് ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയിട്ടുള്ളത്. ഓഗസ്റ്റ് 24 വരെയുള്ള കണക്കുകൾ പ്രകാരം, ഡൽഹിയിലെ പ്രധാന കാലാവസ്ഥാ കേന്ദ്രമായ സഫ്ദർജംഗിൽ 12 മഴദിനങ്ങളിലായി 246.2 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്.
ഓഗസ്റ്റ് മാസത്തിൽ സാധാരണ ലഭിക്കേണ്ട ശരാശരി മഴയായ 226.8 മില്ലീമീറ്ററിനേക്കാൾ കൂടുതലാണിത്.
ഈ മാസത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഓഗസ്റ്റ് 8-നാണ്. അന്ന് 24 മണിക്കൂറിനുള്ളിൽ 98.7 മില്ലീമീറ്റർ മഴയാണ് സഫ്ദർജംഗിൽ രേഖപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

