സ്റ്റോക്കോം: 2026ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ബെൽജിയൻ ശാസ്ത്രജ്ഞനായ ഫ്രാൻസിസ് ഹാൽസൻ കരസ്ഥമാക്കി. അന്റാർട്ടിക്കയിലെ ദക്ഷിണ ധ്രുവത്തിൽ സ്ഥാപിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ ന്യൂട്രിനോ ഡിറ്റക്ടറായ ഐസ്ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർമാണത്തിനും അതിന്റെ നേതൃത്വത്തിനും പുറമെ, പ്രപഞ്ചത്തിലെ ഉയർന്ന ഊർജമുള്ള അസ്ട്രോഫിസിക്കൽ ന്യൂട്രിനോകളെയും അവയുടെ ഉറവിടങ്ങളെയും വിജയകരമായി കണ്ടെത്തിയതിനുമാണ് അദ്ദേഹത്തിന് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്.
നിലവിൽ അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിൽ പ്രഫസറായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ വർഷമായ 2025ൽ ജോൺ ക്ലാർക്ക്, മൈക്കൽ എച്ച്.
ഡെവോറെറ്റ്, ജോൺ എം. മാർട്ടിനിസ് എന്നിവർക്കായിരുന്നു ഊർജതന്ത്ര നൊബേൽ ലഭിച്ചത്.
മാക്രോസ്കോപ്പിക് ക്വാണ്ടം മെക്കാനിക്കൽ ടണലിങ്, ഇലക്ട്രിക് സർക്യൂട്ടിലെ എനർജി ക്വാണ്ടൈസേഷൻ എന്നിവയുമായി ബന്ധപ്പെട്ട നിർണായക കണ്ടെത്തലുകളായിരുന്നു അന്ന് അവരെ പുരസ്കാരത്തിന് അർഹരാക്കിയത്.
1901 മുതൽ ആരംഭിച്ച ഊർജതന്ത്ര നൊബേൽ സമ്മാനം ഇതുവരെ 119 തവണകളിലായി 230 ശാസ്ത്രജ്ഞർക്കാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഇതിനുപുറമേ, കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിന് അമേരിക്കൻ ശാസ്ത്രജ്ഞനായ കാൾ ഡൈസറോത്ത്, ജർമൻ ഗവേഷകരായ പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർ അർഹരായിട്ടുണ്ട്.
ലൈറ്റ്-ഗേറ്റഡ് അയോൺ ചാനലുകളെയും ഒപ്റ്റോജെനറ്റിക്സിനെയും കുറിച്ചുള്ള സുപ്രധാന കണ്ടെത്തലുകൾക്കാണ് ഇക്കുറി വൈദ്യശാസ്ത്ര നൊബേൽ നൽകി ആദരിച്ചത്. മസ്തിഷ്കത്തിൽ വികാരങ്ങളും ഓർമകളും രൂപപ്പെടുത്തുന്നത് എങ്ങനെയാണെന്ന് കൃത്യമായി തിരിച്ചറിയാനുള്ള പുതിയ പഠനത്തിലേക്കുള്ള പാത തുറന്നിട്ട
ഗവേഷണമാണ് ഇവർ വിജയകരമായി പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

