പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ ഓണാഘോഷ പരിപാടിക്കിടെയുണ്ടായ സംഘർഷത്തിൽ യുവാവിന് പരിക്കേറ്റു.
റാന്നി പെരുനാട് അത്തിക്കയത്ത് ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. നാറാണംമൂഴി സ്വദേശി ലിബുവിനാണ് മർദ്ദനമേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് കക്കുടുമൺ അത്തിക്കയം കണ്ണമ്പള്ളി സ്വദേശികളായ നിതിൻ ബിനു (24), സഹോദരൻ നിഖിൽ ബിനു (22) എന്നിവരെ പെരുനാട് പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഞായറാഴ്ച രാത്രി 11.15 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം.
പെരുനാട് അത്തിക്കയം റോഡിൽ നടന്നുപോകುತ್ತಿದ್ದ ഓണാഘോഷ പരിപാടികൾക്കിടയിലേക്ക് മദ്യപിച്ചെത്തിയ പ്രതികൾ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും അവിടെയുണ്ടായിരുന്നവരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്യുകയായിരുന്നു. ഇതിനിടയിൽ സമീപത്തുണ്ടായിരുന്ന ലിബുവിനെ പ്രതികൾ ബ്രാണ്ടി കുപ്പി പൊട്ടിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ലിബു തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഒളിവിൽ പോയ പ്രതികളെ പെരുനാട് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ മിഥുൻ അശോക്, കൃഷ്ണൻകുട്ടി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ് പി.ബി, ബിജു വിശ്വനാഥൻ, സിവിൽ പൊലീസ് ഓഫീസർമാരായ പ്രസാദ് എസ്, അനൂപ് വിജയൻ, രാംപ്രകാശ് ഇ.എം, സുധീർ, അനന്ദു എം എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

