2014 മുതൽ കേന്ദ്രത്തിൽ ഹാട്രിക് തുടർച്ചയിൽ ഭരണം നടത്തുന്ന, കഴിഞ്ഞ 12 വർഷത്തിനിടെ ആദ്യമായാണ് കാബിനറ്റ് റാങ്കുള്ള ഒരു മന്ത്രി രാജിവെക്കുന്നത്. 35 ദിവസങ്ങൾ നീണ്ട
സിജെപി പാർട്ടിയുടെ ജന്തർ മന്തറിലെ സമരത്തെ ഭയക്കാത്ത കേന്ദ്രം പൊടുന്നനെ ഇന്ന് കേന്ദ്രമന്ത്രിയെ മാറ്റാൻ തയാറായത് എന്തുകൊണ്ടാവും? കേന്ദ്രത്തെ കീഴടങ്ങലിലേക്ക് നയിച്ച പ്രധാന കാരണങ്ങളിൽ ആർഎസ്എസ് ഇടപെടൽ മുതൽ ഇന്റലിജൻസ് റിപ്പോർട്ടുവരെയുണ്ട്. സമരങ്ങളെ എന്തുവിലകൊടുത്തും പരാജയപ്പെടുത്തിയ, എളുപ്പം വഴങ്ങാത്ത ചരിത്രമുള്ള ബിജെപി സർക്കാർ ‘കുട്ടികൾക്ക്’ മുൻപിൽ തോറ്റുകൊടുത്തത് എന്തുകൊണ്ടാവും? ഒന്നിലേറെ കാരണങ്ങളാണ് ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കലാശിച്ചതെന്ന് മനസ്സിലാക്കാം.
1. ആർഎസ്എസ് നൽകിയ സന്ദേശം
ജന്തർമന്തറിലെ സമരത്തെ കുറിച്ച് പരോക്ഷമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പ്രതികരിച്ച് മണിക്കൂറുകൾക്ക് അകമാണ് ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചത്.
യുവാക്കളുമായി സമവായത്തിലെത്താൻ കുടുംബങ്ങളും സമൂഹവും തയാറാകണമെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവനയുടെ സന്ദേശം തങ്ങൾക്കുകൂടി ഉള്ളതാണെന്ന് കേന്ദ്രം മനസ്സിലാക്കി. പുതിയ തലമുറയുടെ യുക്തിസഹമായ ചിന്താഗതിയെയും ചോദ്യംചോദിക്കാനുള്ള പ്രവണതയെയും ഉൾക്കൊള്ളണമെന്നും ഇതിനായി പഴയ രീതികൾ മാറ്റണമെന്നുമാണ് മോഹൻ ഭാഗവത് പറഞ്ഞത്.
‘ആധുനിക മാതൃത്വം’ എന്ന വിഷയത്തിൽ ഡൽഹിയിലെ അംബേദ്കർ ഇന്റർനാഷനൽ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവേയാണ് ആർഎസ്എസ് മേധാവി ജെൻസികളെ കേൾക്കാൻ സമൂഹത്തോട് ആവശ്യപ്പെട്ടത്. 2.
ഇന്റലിജൻസ് റിപ്പോർട്ടിലെ മുന്നറിയിപ്പ്
ഒരു മാസത്തിനു മുകളിലായി സിജെപി ജന്തർ മന്തറിൽ സമരം നടത്തുന്നുണ്ടെങ്കിലും പാർലമെന്റ് മാർച്ച് കൈകാര്യം ചെയ്തതിൽ ഡൽഹി പൊലീസിനു സംഭവിച്ച വീഴ്ചയാണ് സമരത്തിനു പിന്തുണ കൂട്ടിയത്. സമരത്തിലേക്ക് ധാരാളം സാമൂഹിക വിരുദ്ധരും ക്രിമിനലുകളും നുഴഞ്ഞുകയറുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇവരെ തിരിച്ചറിയുന്നതിനായി എഫ്ആർസി സംവിധാനമടക്കം ഡൽഹി പൊലീസ് സമരഭൂമിയിൽ വിന്യസിച്ചിരുന്നു. ഇവർക്കൊപ്പം രാജ്യവിരുദ്ധ ശക്തികളും വിഘടനവാദികളും വിദ്യാർഥികളെ മറയാക്കി കേന്ദ്രത്തിനെതിരെ ജനവികാരം ഉയർത്താൻ ശ്രമിക്കുന്നു എന്ന ഇന്റലിജൻസ് റിപ്പോർട്ടും കേന്ദ്രം പരിഗണിച്ചു.
2500 ഓളം സ്ഥിരം ക്രിമനലുകൾ ജന്തർ മന്തറിൽ നുഴഞ്ഞുകയറിയതായി ഡൽഹി പൊലീസ് കണ്ടെത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 3.
യുവാക്കളെന്ന വളരുന്ന വോട്ട് ബാങ്ക്
രാജ്യത്തെ പ്രധാന ദേശീയ പാർട്ടികളെ അപേക്ഷിച്ച് പ്രായം കുറവുള്ള പാർട്ടിയാണ് ബിജെപി. പാർട്ടിക്ക് വേരോട്ടമില്ലാത്ത പല സംസ്ഥാനങ്ങളിലും തദ്ദേശസ്ഥാപനങ്ങളടക്കം ഇപ്പോൾ അധികാരം പിടിക്കാനും സീറ്റ് നേടാനും കഴിയുന്നത് തന്നെ യുവത്വത്തിന്റെ സഹായത്തോടെയാണ്.
പുതുതലമുറയുടെ ചിന്തകളിൽ ഇടംനേടിയാണ് ഗുജറാത്തിൽനിന്നും നരേന്ദ്രമോദി ഡൽഹിയിൽ എത്തി പ്രധാനമന്ത്രി കസേര സ്വന്തമാക്കുന്നത്. ജന്തർ മന്തറിലെ സമരം കുട്ടികളുടെ സമരമാണെന്ന തരത്തിൽ തരംതാഴ്ത്താൻ ആദ്യഘട്ടത്തിൽ ശ്രമം ഉണ്ടായി.
എന്നാൽ സ്ഥിരം അടവുകൾ സമരത്തിന്റ ആദ്യനാളുകളിൽ ഫലംകണ്ടെങ്കിലും ഡൽഹി പൊലീസ് നടപടികൾക്കു പിന്നാലെ പരാജയപ്പെട്ടു. എന്നാൽ അത്തരം ശ്രമങ്ങൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാകുമെന്ന് ബിജെപി മനസ്സിലാക്കി.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലും സമൂഹമാധ്യമങ്ങളിൽ പ്രത്യേകിച്ച് ഇൻസ്റ്റഗ്രാമിൽ യുവാക്കൾ സജീവമാകുന്ന സമയം നോക്കി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതും വെറുതെയല്ല. പതിവിനു വിപരീതമായി ആദ്യമായി സെൽഫി ക്യാമറയിലൂടെയാണ് മോദി യുവാക്കളെ അഭിസംബോധന ചെയ്തത്.
4. ഭരണകൂടം മറിച്ചിടുന്ന ജെൻസികൾ
ഇന്ത്യയുടെ അയൽരാജ്യങ്ങളായ നേപ്പാളിലും ബംഗ്ലദേശിലും ജെൻസി സമരം ഭരണകൂടങ്ങളെ കടപുഴകിയത് അടുത്തിടെയാണ്.
സമൂഹമാധ്യമങ്ങളുടെ പങ്ക് ഇത്തരം പ്രവൃത്തികളിൽ വലിയ പങ്ക് വഹിക്കുന്നതും കേന്ദ്രം മനസ്സിലാക്കി. സമൂഹമാധ്യമങ്ങളെ നിലയ്ക്ക് നിർത്താനും നിയന്ത്രിക്കാനും കേന്ദ്രം പതിവിലും കൂടുതൽ ശ്രദ്ധ ചെലുത്താനും ഈ സംഭവങ്ങൾ കാരണമായി.
നീറ്റ് പരീക്ഷ വീണ്ടും നടത്തിയപ്പോൾ ടെലഗ്രാമിനു പൂട്ടിട്ടതും വാട്സാപ്പിന്റെ പുതിയ ഫീച്ചറിനു തടയിട്ടതും ഇതിനുദാഹരണമാണ്. നേപ്പാൾ ജെൻസി കലാപത്തിനു പിന്നാലെ ലഡാക്കിൽ സമാന പ്രക്ഷോഭം ഉണ്ടായപ്പോൾ അടിച്ചമർത്താനാണ് കേന്ദ്രം തുടക്കത്തിലെ ശ്രമിച്ചത്.
എന്നാൽ രാജ്യതലസ്ഥാനത്ത് ജെൻസി സമരത്തിനു മുൻപിൽ സമവായമാണ് കേന്ദ്രം തേടിയത്. 5.
സിജെപി ഇനി എന്തുചെയ്യും
ഏറ്റെടുത്ത ആദ്യസമരംതന്നെ വിജയിപ്പിച്ച സിജെപി ഇനി ഏത് രൂപത്തിൽ ഇന്ത്യയിൽ തുടരും. ഇതാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം.
വരുംനാളുകളിൽ സിജെപിയുടെ നീക്കങ്ങൾക്ക് വലിയ ശ്രദ്ധ ലഭിക്കും. വിദ്യാർഥികളുടെ കൂട്ടായ്മയായി സിജെപി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ? അതോ ജനകീയ പ്രശ്നങ്ങളിൽ ഇടപെടൽ ശക്തമാക്കുമോ? വർഷങ്ങൾക്ക് മുൻപ് ഡൽഹിയിൽ ലോക്പാൽ സമരത്തിന്റെ നാളുകളിൽ വിത്തുപാകിയ പ്രസ്ഥാനമാണ് പിന്നീട് വർഷങ്ങളോളം ഡൽഹി ഭരിച്ച എഎപിയായി മാറിയത്.
കേന്ദ്രത്തിൽ ഭരണം പിടിച്ചപ്പോൾ എഎപിയെ ബിജെപി നേരിട്ടതും പ്രത്യേക ലക്ഷ്യത്തോടെയായിരുന്നു. ജെൻസികളെ ആകർഷിക്കുന്ന തരത്തിൽ ബിജെപിയിൽ മാറ്റങ്ങൾ വരാനും സാധ്യതയേറെയാണ്.
ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ വേണമെന്നും സജീവമാകണമെന്നും ബിജെപി നേതാക്കൾക്ക് നിർദേശം ലഭിച്ചെന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതും മാറ്റത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

