സംസ്ഥാനത്തിന് എയിംസ് (AIIMS) അനുവദിക്കുന്നതിലെ അകാരണമായ കാലതാമസത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. ആരോഗ്യമേഖലയിൽ സംസ്ഥാനം കൈവരിച്ച പുരോഗതിയാണ് എയിംസ് അനുവദിക്കാത്തതിന് കാരണമെന്ന കേന്ദ്രത്തിന്റെ വിശദീകരണത്തിന്മേലാണ് കോടതിയുടെ ശക്തമായ പ്രതികരണം ഉണ്ടായത്.
ആരോഗ്യ രംഗത്തെ മുൻകൈ കേരളത്തിന് ഒരു അയോഗ്യതയായി മാറുന്നുണ്ടോ എന്ന് കോടതി ബെഞ്ച് സംശയം പ്രകടിപ്പിച്ചു. ഉയർന്ന ജനസാന്ദ്രതയും സാധാരണക്കാർക്ക് അതിവേഗം ലഭ്യമാകേണ്ട
മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുടെ പ്രാധാന്യവും കോടതി ചൂണ്ടിക്കാണിച്ചു.
തലസ്ഥാന നഗരിയായ ഡൽഹി ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ ഒന്നിലധികം എയിംസ് സ്ഥാപിച്ചിട്ടുള്ളപ്പോൾ, കേരളത്തിന്റെ അപേക്ഷ മാത്രം തഴയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു. പദ്ധതിക്കായി കൃത്യമായ ഭൂമി കണ്ടെത്തിയിട്ടും കഴിഞ്ഞ ആറ് വർഷമായി ഔദ്യോഗിക അംഗീകാരം വൈകുന്നതിലും, കേന്ദ്ര കാബിനറ്റിന്റെ ഭാഗത്തുനിന്നും അനുകൂല തീരുമാനങ്ങൾ ഉണ്ടാകാത്തതിലും കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.
വർഷങ്ങളായി ചർച്ചകളിൽ മാത്രം ഒതുങ്ങുന്ന ഈ സുപ്രധാന വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഗൗരവകരമായ ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിരീക്ഷിച്ച കോടതി, തുടർനടടികൾ സ്വീകരിക്കുന്നതിനായി കേന്ദ്ര സർക്കാരിന് ആറാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

